സെന്റ്‌ ജോസഫ്‌സ് എച്ച്. എസ്സ്. കരുവന്നൂർ/സ്കൗട്ട്&ഗൈഡ്സ്

Schoolwiki സംരംഭത്തിൽ നിന്ന്

ഗൈഡിങ്ങ്

സ്കൂളിൽ 1966 ലാണ് ഗൈഡ് കമ്പനി ആരംഭിച്ചത്. 64 വിദ്യാർത്ഥിനികൾ ഉള്ള രണ്ടു ഗൈഡ് കമ്പനികൾ നിലവിലുണ്ട് . മുനിസിപ്പാലിറ്റി, പഞ്ചായത്ത്-തല പ്രവർത്തനങ്ങളിലും, സ്കൗട്ട് ആൻഡ് ഗൈഡ് ജില്ലാ അസോസിയേഷൻ നടത്തുന്ന എല്ലാ പ്രവർത്തനങ്ങളിലും ഇവിടുത്തെ ഗൈഡിങ്ങ് വിദ്യാർത്ഥിനികൾ പങ്കെടുക്കാറുണ്ട്. ജൂൺ 5 ലോകപരിസ്ഥിതി ദിനത്തിലും ഒക്ടോബർ 2 ഗാന്ധിജയന്തി ദിനത്തിലും വൃക്ഷതൈകൾ നട്ടുപിടിപ്പിച്ചും ഒരാഴ്ച ശുചീകരണവാരം ആചരിച്ചും മറ്റു വിദ്യാർഥിനികൾക്ക് ബോധവൽക്കരണം നല്കാൻ തക്കവിധം വീഡിയോസ് നിർമിച്ച് യൂട്യൂബിൽ അപ്‌ലോഡ് ചെയ്തു. കോവിഡ് 19 സാഹചര്യത്തിൽ 50 കുട്ടികൾ ചേർന്ന് 500 മാസ്ക് നിർമിച്ച് ജില്ലാ അസ്സോസിയന് കൈമാറി.