സെന്റ്മേരീസ് എൽ പി എസ് ളാലം പാല/അക്ഷരവൃക്ഷം/ശുചിത്വവും പ്രകൃതിയും

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വവും പ്രകൃതിയും

കൊറോണ എന്ന മഹാവ്യാധി ലോകമെങ്ങും വ്യാപിക്കുന്ന ഈ സമയത്ത് വ്യക്തി ശുചിത്വം, സാമൂഹിക ശുചിത്വം എന്നിവയിലൂടെ നാടിൻ്റെയും, രാജ്യത്തിൻ്റെയും നേട്ടത്തെ പറ്റി നമുക്ക് ചിന്തിക്കാം. അതിനായി നമുക്കോരോരുത്തർക്കും കൈകോർക്കാം അണിചേരാം.ഭാരതീയ സംസ്കാരം തന്നെ ശുചിത്വത്തിന് തെളിവാണ്. പരസ്പരം ആളുകൾ തമ്മിൽ കാണുമ്പോൾ നമസ്കാരം പറയുകയും ഓരോ വീടുകളിലും കാൽ കഴുകാൻ വെള്ളവും ഒക്കെ വച്ചിരുന്ന പാരമ്പര്യമാണ് നമുക്കുള്ളത് .

ലോകത്തേ മുഴുവൻ വ്യാപിച്ചിരിക്കുന്ന കൊറോണ എന്ന മഹാ വ്യാധിയിൽ നിന്ന് പോരാടാൻ വിജയം കൈവരിക്കാൻ ഭാരതത്തിന് കരുത്തു നൽകുന്നതും ഈ പാരമ്പര്യത്തിൻ്റെ തുടർച്ചയാണ്. നമമൾ ഓരോരുത്തരും ഇന്നു മുതൽ തീരമാനിക്കണം വ്യക്തി ശുചിത്വം പാലിക്കും എന്ന്.

ഓരോ വ്യക്തിയിൽ നിന്ന് പലരിലേക്കും അതിലൂടെ സമൂഹത്തിലേക്കും വ്യാപിക്കുകയും അങ്ങനെ ആരോഗ്യവും ഓജസും ശക്തിയുമുള്ള ഒരു തലമുറയെ രൂപപെടുത്താനും അതിലൂടെ കൊറോണ എന്നല്ല, ഒരു പകർച്ചവ്യാധിയെ പോലും അടുപ്പിക്കാതെ, ശുചിത്വത്തിലൂടെ പ്രകൃതിയേയും, നമ്മുടെ നാടിനേയും, ജീവജാലങ്ങളെയും ,രാജ്യത്തെയും സംരക്ഷിക്കാനും നമുക്ക് സാധിക്കും.

അമേയ അനീഷ്
4 D സെന്റ് മേരീസ് എൽ പി എസ് ളാലം പാലാ
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - ലേഖനം