സെന്റ്മേരീസ് എൽ പി എസ് ളാലം പാല/അക്ഷരവൃക്ഷം/ലോകത്തെ വിറപ്പിച്ചവൻ

Schoolwiki സംരംഭത്തിൽ നിന്ന്
ലോകത്തെ വിറപ്പിച്ചവൻ

കൊറോണയുണ്ടത്രേ കൊറോണായിപ്പോൾ
കൊടുംഭീകരനോ അവനൊരു കൃമികീടം
അഖിലാണ്ഡലോകവും വിറപ്പിച്ചു കൊണ്ടവൻ
അതിവേഗം പടരുന്നു കാട്ടുതീയായി
വിദ്യയിൽ കേമനാം മാനവരൊക്കെയും
വിധിയിൽ പകച്ചങ്ങു നിന്നിടുമ്പോൾ
വിരസത ഒട്ടുമേ പിടികൂടാത്തവൻ
വിലസുന്നു ലോകത്തിൻ ഭീഷണിയായി
ഇനിയാര് ഇനിയാര് മുൻപന്തിയിലെന്നു
രാഷ്ട്രങ്ങളോരോന്നും ഭയന്നിടുന്നു
ഞാനില്ല ഞാനില്ല എന്നോതിക്കൊണ്ടവർ
ഓടാൻ ശ്രമിക്കുന്നു ഭീരുക്കളായി
കേമത്തരം കാട്ടാൻ മുൻപന്തിയിൽ നിന്നോർ
കേണിടുന്നു അല്പം ശ്വാസത്തിനായി
കേട്ടവർ കേട്ടവർ അടയ്ക്കുന്നു മാർഗ്ഗങ്ങൾ
കേറിവരാതെ തടഞ്ഞിടുവാൻ
കണ്ണിലും കാണാത്ത കാതിലും കേൾക്കാത്ത
കൊറോണ നീയിത്രയും ഭീകരനോ
ആണവ ആയുധകോപ്പുകൾ പോലും നിൻ
ആനന്ദ നൃത്തത്തിൽ കളിപ്പാവയോ
 

അമൃത കെ എസ്
4 ബി സെന്റ്മേരീസ് എൽ പി എസ് ളാലം
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത