സെന്റ്മേരീസ് എൽ പി എസ് ളാലം പാല/അക്ഷരവൃക്ഷം/രോഗ പ്രതിരോധത്തിനായി ഒരേ മനസ്സോടെ

Schoolwiki സംരംഭത്തിൽ നിന്ന്
രോഗപ്രതിരോധത്തിനായി ഒരേ മനസ്സോടെ

ഏകമനസ്സായി ഏകചിന്തയായി
ലോകമിന്നിതാ ഉണരുന്നു
 സ്വന്തം എന്ന ചിന്തയില്ലാതെ
സ്വാർത്ഥത തൻ കീഴിലല്ലാതെ
ഒരേ മനസ്സായി ഒരേ ലക്ഷ്യമായി
മനുഷ്യ മക്കളിന്നിതാ പൊരുതുന്നു
വിനോദമില്ലാതെ യാത്രകളില്ലാതെ
ഒറ്റക്കെട്ടായി പൊരുതുന്നു
ശരീരത്താൽ അകന്നുകൊണ്ടും
മനസ്സാൽ അടുത്തുകൊണ്ടും
പ്രതിരോധം ലക്ഷ്യമാക്കുന്ന
ഏകലോകമെന്ന ചിന്തയുണർത്തി
പരിസരമാകെ ശുചി തൻ
പ്രകാശം പരത്തി മുന്നേറുന്നു
ആരോഗ്യമുള്ള ശരീരമോടെ
അതി ഊർജ്ജമുള്ള മനസ്സാലെ
വീണ്ടും ഉയർത്തെഴുന്നേൽക്കും
ഭൂമിമാതാവ് വീണ്ടും ഒരുനാൾ
 

വില്യം ചാൾസ്
4 A സെന്റ് മേരീസ് എൽ പി എസ് ളാലം പാലാ
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത