രോഗമേ! നീയാണ് പ്രതി
ചേരാത്ത മരണത്തെ, ചേർത്തവൻ നീ
കൊറോണയെന്നത് ഓണക്കറിയല്ലെന്നറിഞ്ഞ-
ഞാൻ പ്രതിരോധിച്ചു.
എന്റെ ഓണം പൊന്നോണമാക്കാൻ
പ്രതിയുടെ പൊയ്മുഖം കാട്ടാൻ,
ഇരയിന്ന് മാസ്കിനുള്ളിൽ,
കേരളനാടിൻ നന്മയിൽ,
അമ്മതൻ കണ്ണിൽ നിന്നുള്ള ഒരു തുള്ളി
'സാനിറ്റൈസർ'മതിയെനിക്ക് ശുദ്ധമാകാൻ.
ലോകമെങ്ങും നീ അകറ്റിയ ജീവനേക്കാൾ വരുമോ,
സാമൂഹിക അകാലത്താൽ എനിക്കകന്ന ഉറ്റവർ
നീ പ്രതിയാണ് രോദനം
അർഹിക്കാത്ത വെറും പ്രതി
ഞങ്ങൾ പ്രതിരോധിക്കും
അടച്ചുപൂട്ടി പ്രതിരോധിക്കും.