സെന്റ്മേരീസ് എൽ പി എസ് ളാലം പാല/അക്ഷരവൃക്ഷം/മാറ്റിടാം ശീലങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
മാറ്റിടാം ശീലങ്ങൾ

കൊറോണയെന്ന മഹാമായിരി ഇല്ലാതാവും
നമ്മൾ തൻ ശീലങ്ങൾ ശ്രദ്ധയോടെ നിർവഹിച്ചാൽ
നാം വസിക്കും വീടും നാടും
രാജ്യവും ലോകവും
ശുചിത്വമെന്ന പുണ്യമൂല്യത്താൽ വിളങ്ങിടട്ടെ
എടുക്കണം ദൃഢപ്രതിഞ്ജ
മറ്റൊരാൾക്കും നമ്മിലൂടെ
രോഗമെത്തിക്കില്ല നാം
കൂട്ടമായി പൊതുസ്ഥലത്തെ
ഒത്തുചേരൽ നിർത്തണം
ഉപയോഗിക്കുക മാസ്ക്
 ശേഷം നശിപ്പിച്ചിടാം
അരുതേ അരുതേ പൊതുസ്ഥലങ്ങളിൽ
പിന്നെ നിരത്തുകളിൽ വലിച്ചെറിയരുതേ
മാറ്റിടാം ശീലങ്ങൾ എന്തിനെന്നോ
ഉണ്ടാകണം ഒരു നല്ല നാളെ നമുക്കായി
തുറക്കണം നമ്മുടെ ആരാധനാലയങ്ങൾ
തുടങ്ങണം നമ്മുടെ വിദ്യ ദിനങ്ങൾ
ഉണ്ടാകണം സാധാരണ ജീവിതം
പുലരി മുതൽ ജനങ്ങൾക്കായി
നന്മ ചെയ്യുന്ന കാരുണ്യ മനസ്സുകൾ
പോലീസുകാർ ആരോഗ്യപ്രവർത്തകർ
അധ്യാപകർ പിന്നെ സർക്കാരിനും
അഭിനന്ദനങ്ങൾ
  

മിഷ്‌മ മനോജ്
4 ഡി സെന്റ് മേരീസ് എൽ പി എസ് ളാലം പാലാ
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത