തുരുത്തണം തകർക്കണം ഈ മഹാമാരിയെ
കരുതണം പൊരുതണം ഒരുമിച്ച് നിൽക്കണം
ജാതിയില്ല മതവുമില്ല കക്ഷി രാഷ്ട്രീയമില്ല
ഭാഷയില്ല വശമില്ല ദേശഭേദങ്ങളില്ല
അറിവുള്ളോർ പറയുന്നത് അനുസരിച്ചീടേണം
പതറാതെ പകരാതെ നോക്കണം തുരത്താൻ
തുരുത്തണം തകർക്കണം ഈ മഹാമാരിയെ
പതറാതെ തളരാതെ ഒരുമിച്ച് നിൽക്കേണം