സെന്റ്മേരീസ് എൽ പി എസ് ളാലം പാല/അക്ഷരവൃക്ഷം/കൊറോണ വൈറസ് അഥവാ കോവിഡ് 19

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ വൈറസ് അഥവാ കോവിഡ് 19

കൊറോണ വൈറസ് എന്ന മാരകരോഗം ലോകം മുഴുവനും വ്യാപിച്ചിരിക്കുകയാണ്. ഈ രോഗം ആദ്യമായി ഉൽഭവിച്ചത് ചൈനയിലെ വുഹാൻ സിറ്റിയിലാണ് ഇപ്പോൾ ഈ രോഗം ലോകമെമ്പാടുമായി മാറിയിരിക്കുകയാണ് നമ്മുടെ കേരളത്തിലും ഈ രോഗം വന്നിരിക്കുന്നു. ഇതിനെ തടുക്കാൻ ആരോഗ്യപ്രവർത്തകർ കഠിനമായി അധ്വാനിക്കുന്നു ഈ രോഗം മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന രോഗമാണ്

ഈ രോഗം വരാതിരിക്കാൻ എന്തെല്ലാം ചെയ്യാം

  • സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ ഇടയ്ക്കിടെ വൃത്തിയായി കഴുകുക

  • വ്യക്തി ശുചിത്വം പാലിക്കുക

  • രോഗബാധ ഉള്ളവരുമായി സമ്പർക്കം പുലർത്താതെ ഇരിക്കുക

  • ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും ടവ്വൽ ഉപയോഗിച്ച് മുഖം മറക്കുക

  • ആവശ്യമില്ലാതെ വെളിയിലിറങ്ങാതിരിക്കുക

ഈ കൊറോണ കാലത്ത് നമുക്ക് വീട്ടിലിരുന്ന് കൊറോണ പ്രതിരോധിക്കാം

അലിറ്റ് കെ ആർ
4 ഡി സെന്റ് മേരീസ് എൽ പി എസ് ളാലം പാലാ
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം