സെന്റ്മേരീസ് എൽ പി എസ് ളാലം പാല/അക്ഷരവൃക്ഷം/കൊറോണ എന്ന മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ എന്ന മഹാമാരി

ഇത്രമേൽ അധികം ഭയന്നില്ല
അത്രമേൽ അധികം ചിന്തിച്ചിരുന്നില്ല
പ്രളയവും കൊടുങ്കാറ്റും വന്നുപോയി
അതിജീവിക്കും എന്ന ദൃഢനിശ്ചയം
കാലം മാറുന്നു കഥ മാറുന്നു
അധിശക്തർ എന്നോതിയ ലോകരാഷ്ട്രങ്ങൾ
വിറയ്ക്കുന്നു കെഞ്ചുന്നു കേഴുന്നു
കൊറോണ എന്ന വിപത്തിനെയോർത്ത്
സമ്പന്നതയിൽ അഹങ്കരിച്ചു നിന്നവരൊക്കെ
അധഃപതനത്തിന്റെ വക്കിലായി
യുദ്ധം വേണ്ട, ശത്രുത വേണ്ട, ആഡംബരം വേണ്ട
ലോപിച്ചു ജീവിക്കാൻ പഠിച്ചു മനുഷ്യർ
അതിജീവിക്കാം ഈ മഹാമാരിയെ
കൈകൾ കഴുകൂ അകന്നിരിക്കൂ
നല്ലൊരു നാളേക്കായി
നല്ലൊരു ഒത്തു ചേരലിനായി
 

മെറിൻ മരിയ
4 B സെന്റ്മേരീസ് എൽ പി എസ് ളാലം പാല
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത