സെന്റ്മേരീസ് എൽ പി എസ് ളാലം പാല/അക്ഷരവൃക്ഷം/കൊറോണായിത്ര ഭയങ്കരൻ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണായിത്ര ഭയങ്കരൻ

കൊറോണ കാരണം സ്കൂളിന് അവധി ആണെന്നും, പരീക്ഷയില്ല എന്നും അറിഞ്ഞപ്പോൾ എനിക്ക് ഭയങ്കര സന്തോഷമായിരുന്നു. കൊറോണ ഒരു അസുഖമാണെന്ന് അറിയാമെങ്കിലും അത് എത്ര ഭയങ്കരം ആണെന്ന് അമ്മ പറഞ്ഞു തന്നപ്പോഴാണ് മനസ്സിലായത്. ടിവിയിൽ വാർത്തകൾ കണ്ടപ്പോൾ ഒത്തിരി വിഷമം തോന്നി. കോമഡി 19 എന്ന അസുഖം വരുത്തുന്ന വൈറസാണ് കൊറോണ എന്നും മനസ്സിലായി. കൊറോണ കാരണം കടയിൽ ഇല്ലാത്തത് കൊണ്ട് കൊണ്ട് അപ്പയും അമ്മയും ഞങ്ങളെല്ലാവരും കൂടി ഒരുമിച്ച് ഇരിക്കുന്നത് എനിക്ക് സന്തോഷം ആയിരുന്നു. ടിവി കണ്ടും കളിച്ചും ഒക്കെ സമയം പോയത് അറിഞ്ഞതേയില്ല. ഒരു സങ്കടം മാത്രമേ എനിക്ക് ഉണ്ടായിരുന്നുള്ളൂ. പുറത്തോട്ട് ഒന്നും പോകാനും സ്വന്തക്കാരുടെ എ സ്വന്തക്കാരുടെയൊ ന്നും വീട്ടിൽ പോകാനും എന്നതുമാത്രം പറ്റുന്നില്ല എന്നത് മാത്രം. കൊറോണ കാലത്ത് പ്രാർത്ഥിക്കാൻ പറ്റി കൂടുതൽ പ്രാർത്ഥിക്കാൻ പറ്റി. ഓശാന ഞായറാഴ്ച - 'ഓശാന ' എന്ന വാക്ക് 1000 തവണ എഴുതി കൊറോണക്കുവേണ്ടി പ്രാർത്ഥിക്കാം എന്ന് അമ്മ പറഞ്ഞു. അങ്ങനെ ഞങ്ങളെല്ലാവരും രാവിലെ മുതൽ എഴുതാൻ തുടങ്ങി. കുറച്ച് എഴുതിക്കഴിഞ്ഞപ്പോൾ ബാക്കി പിന്നീട് എഴുതാം എന്ന് കരുതി അമ്മച്ചിയുടെ കൂടെ കളിച്ചു നടന്നു. പിന്നീട് ഞങ്ങൾ രാത്രിയിലാണ് എഴുതാൻ തുടങ്ങിയത്. 11-30 pm വരെ ഞങ്ങൾ ഉറങ്ങാതിരുന്ന എഴുതി. അപ്പയും അമ്മയും 1000 തികച്ചപ്പോൾ എനിക്ക് 500 മാത്രമേ എഴുതാൻ കഴിഞ്ഞുള്ളൂ. എനിക്ക് സങ്കടമായി. അമ്മ പറഞ്ഞു സാരമില്ല- ഉറക്കം വന്നിട്ടും ഉറങ്ങാതിരുന്ന് ഇത്രയും നേരം എഴുതിയതല്ലേ. അതുമതി ഈശോയ്ക്ക് സന്തോഷമായി പോയി കിടന്നു ഉറങ്ങിക്കോ. എല്ലാദിവസവും വൈകുന്നേരം അപ്പയും അമ്മയും ഞങ്ങളെല്ലാവരുംകൂടി മുറ്റത്തിറങ്ങി കളിക്കും. ഓരോ ദിവസവും വൈകിട്ട് കുറച്ചുനേരം വീതം ചെടിച്ചട്ടികൾ എല്ലാം വൃത്തിയാക്കിയും, പുതിയ ചെടികൾ നട്ടും, പച്ചക്കറികളെല്ലാം വളമിട്ട് ഒരുക്കിയും മുറ്റവും ടെറസ്സും എല്ലാം വൃത്തിയാക്കിയും അപ്പയുടെയും അമ്മയുടെയും ഓളെ അവരെ സഹായിച്ചു. ടീച്ചർ വാട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയത് കാരണം അതിൽ ആക്ടിവിറ്റികൾ ചെയ്തും സമയം പോയത് അറിഞ്ഞില്ല. കൊറോണാ കാലം തീർന്ന് ലോകം മുഴുവൻ സന്തോഷത്തിൽ ആകുന്നതിനു വേണ്ടി ഞങ്ങൾ പ്രാർത്ഥിച്ചു കൊണ്ടിരിക്കുന്നു.

മരിയ സന്തോഷ്
1 B സെന്റ് മേരീസ് എൽ പി എസ് ളാലം പാലാ
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - ലേഖനം