അകന്നിരിക്കാം തല്ക്കാലം
പിന്നീട് അടുത്തിരിക്കാൻ വേണ്ടീട്ട്
പകർന്നിടുന്നൊരു രോഗമാണിത്
പക്ഷേ ജാഗ്രത മാത്രം മതി
കൈകൾ കഴുകാം നന്നായി
കരുത്തരാവാം ഒന്നായി
പുറത്തിറങ്ങാൻ നോക്കാതെ
അകത്തിരുന്നു കളിച്ചീടാം
കൊറോണയെ നാം തുരത്തീടും
സമൂഹവ്യാപനം ഒഴിവാക്കി
കൊറോണക്കാലം ഇനിയെന്നും
ഒരു ഓർമ്മക്കാലമായി മാറീടും
നമ്മിൽ ഒരു ഓർമ്മക്കാലമായി മാറീടും.