സെന്റ്മേരീസ് എൽ പി എസ് ളാലം പാല/അക്ഷരവൃക്ഷം/ഒറ്റക്കെട്ടായി പൊരുതും നമ്മൾ

Schoolwiki സംരംഭത്തിൽ നിന്ന്
ഒറ്റക്കെട്ടായി പൊരുതും നമ്മൾ

സന്തോഷത്താൽ നാമൊന്നായി
ആടിപ്പാടും ദിനങ്ങളിലേക്കു
സങ്കടം ഏകാൻ വന്നണഞ്ഞിതാ
കൊറോണയെന്ന ഭീകര വൈറസ്
തളരില്ലൊരിക്കലും നാം ഏവരും
പ്രതിരോധത്തിൻ കവചം തീർക്കും
പരിസ്ഥിതി മലിനമാക്കാതെന്നും
തടയാം ശുചിത്വം പാലിച്ചെന്നും
 വ്യക്തി ശുചിത്വം പാലിക്കേണം
പരിസര ശുചിത്വം അനിവാര്യം
ഒറ്റക്കെട്ടായി നമ്മൾ പൊരുതും
മനുഷ്യ കുലത്തിൻ രക്ഷക്കായി
മാനവരെന്നു സ്നേഹത്തോടെ
ആരോഗ്യത്താൽ വാണിടുന്ന
സുന്ദരസുരഭില നിമിഷങ്ങൾക്കായി
കാത്തിരിക്കാം സ്നേഹിതരേ
 

എൽബിൻ ജോമി
1 ബി സെന്റ് മേരീസ് എൽ പി എസ് ളാലം പാലാ
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത