സെന്റ്മേരീസ് എൽ പി എസ് ളാലം പാല/അക്ഷരവൃക്ഷം/ഉണ്ണിയുടെ കൈകൾ
ഉണ്ണിയുടെ കൈകൾ
അമ്മ ഉണ്ണിയെ ഊണു കഴിക്കാൻ വിളിച്ചു. അവൻ ഓടിയെത്തി ഉണ്ണാനിരുന്നു. "ഉണ്ണി.. നീ കൈ കഴുകിയോ? അമ്മ ചോദിച്ചു."ഇല്ലമ്മേ"."എങ്കിൽ പോയി കൈ കഴുകി യിട്ടു വാ...."അമ്മ പറഞ്ഞു. അവൻ മടിച്ചു. ഞാൻ ഉണ്ടുകഴിഞ്ഞ് കഴുകാം..... അവൻ ചിണുങ്ങി. ഉണ്ണീ .....മുത്തശ്ശൻ അവനെ വിളിച്ചു. എന്താ മുത്തശ്ശാ.. അവൻ ഊണു മേശയിൽ നിന്നു മുത്തശ്ശൻെറ അടുത്തേക്കോടി.'നീ ഇന്നത്തെ പത്രം വായിച്ചോ?" മുത്തശ്ശൻ ചോദിച്ചു."ഇല്ല" എന്താ വിശേഷിച്ച് ഉണ്ണി ആരാഞ്ഞു. നീ കൊറോണ വൈറസിനെക്കുറിച്ച് കേട്ടില്ലേ? അതിനെ തുരത്താൻ ഏറ്റവും പ്രധാനമായി എന്തു ചെയ്യണമെന്നോ? മുത്തശ്ശൻ പത്രം ഉണ്ണിയെ വായിച്ച് കേൾപ്പിച്ചു. കാര്യങ്ങൾ വിശദീകരിച്ചു കൊടുത്തു. "ഉണ്ണീ..മുത്തശ്ശനെയും കൂട്ടി ഉണ്ണാൻ വാ..." അമ്മ വീണ്ടും വിളിച്ചു ഉണ്ണി ഓടിയെത്തി. സോപ്പും വെള്ളവും ഉപയോഗിച്ച് നന്നായി കൈ കഴുകി. അമ്മയോടു പറഞ്ഞു."കൈ കഴുകൂ.....കൊറോണ അകറ്റൂ......."
സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലാ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലാ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കോട്ടയം ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ