സെന്റ്മേരീസ് എൽ പി എസ് ളാലം പാല/അക്ഷരവൃക്ഷം/ആരാണ് ശക്തൻ
ആരാണ് ശക്തൻ
ലോക് ഡൗൺ ആയതു കൊണ്ട് വീട്ടിൽത്തന്നെ ഇരിക്കുകയായിരുന്നു സഹോദരങ്ങളായ രാജുവും ബിജുവും. രാജു, ആരാണ് നമ്മുടെ രാജ്യത്ത് ഏറ്റവും കൂടുതൽ ശക്തൻ ? ബിജു ചോദിച്ചു. നമ്മുടെ പ്രധാനമന്ത്രിയല്ലേ? രാജു തിരിച്ചു ചോദിച്ചു. നമ്മുടെ നിലനിൽപ്പിന് പ്രധാനമന്ത്രി വേണോ ? ബിജു ചോദിച്ചു. എന്നാൽ ബിസിനസ്സുകാരാകും.അവരല്ലേ ബാക്കിയുള്ളവർക്ക് തൊഴിൽ കൊടുക്കുന്നത്.രാജു സമർത്ഥിച്ചു. മനുഷ്യന്റെ നിലനിൽപ്പിന് ഏറ്റവും ആവശ്യം ഭക്ഷണമാണ്. കർഷകരില്ലെങ്കിൽ നമ്മൾ എങ്ങനെ ഭക്ഷണം കഴിക്കും.? കർഷകരാണ് നമ്മുടെ രാജ്യത്ത് ഏറ്റവും ശക്തർ. ബിജു ഉറപ്പിച്ചു പറഞ്ഞു. അതു ശരിയാണല്ലോ രാജുവും ബിജുവിനോട് യോജിച്ചു.
|