സെന്റ്മേരീസ്. എച്ച്.എസ്സ്.എസ്സ്. കിടങ്ങൂർ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്-17

Schoolwiki സംരംഭത്തിൽ നിന്ന്

SPC

നിയമത്തെ അംഗീകരിക്കുകയും സ്വമേധയാ അനുസരിക്കുകയും ചെയ്യുന്ന ഒരു സമൂഹത്തെ സൃഷ്ടിക്കുക. വിദ്യാർത്ഥികളിൽ പൗരബോധം സമത്വബോധം മതേതര വീക്ഷണം, അന്വേഷണത്വര, നിരീക്ഷണ പാടവം, നേതൃത്വശേഷി, സാഹസിക മനോഭാവം, സാമൂഹ്യപ്രതിബദ്ധത, സേവന സന്നദ്ധത എന്നിവ വളർത്തുക. ആഭ്യന്തര സുരക്ഷ, കുറ്റകൃത്യ നിവാരണം, ക്രമസമാധാനപാലനം, ഗതാഗതനിയന്ത്രണം, സാമൂഹ്യസേവനം തുടങ്ങിയ പ്രവർത്തനരംഗങ്ങളിൽ പോലീസ് സേനയോടൊപ്പം പ്രവർത്തിക്കുന്നതിന് പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ സ്കൂളിൽ പ്രവർത്തിക്കുന്ന പദ്ധതി.