ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ്തെരേസ് എച്ച് എസ് എസ്, ഷൊറണൂർ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ ഷൊർണ്ണൂർ ഉപജില്ലയിൽ വർഷങ്ങളുടെ പാരമ്പര്യമുള്ള സംസ്ഥാനത്തെ അറിയപ്പെടുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് തെരേസ് ഹയർ സെക്കന്ററി സ്കൂൾ. അനേകായിരങ്ങൾക്ക് അറിവിന്റെ വെളിച്ചം പകർന്നുകൊണ്ട് നീണ്ട 93 വർഷങ്ങൾ വിജയകരമായി പിന്നിട്ട്, രാജ്യത്തിനകത്തുംപുറത്തും പ്രശസ്തരായ അനേകം പ്രതിഭകളെ സമ്മാനിച്ച ഒരു വിദ്യാലയമാണിത്. ഭാരതപ്പുഴയോട് ചേർന്നുകിടക്കുന്ന ഷൊർണ്ണൂരിന്റെ കഴിഞ്ഞകാല ചരിത്രം പ്രധാനമായും ജന്മി നാടുവാഴി വ്യവസ്ഥയുമായി ബന്ധപ്പെട്ടതാണെങ്കിലും അതിൽ പ്രധാനം കവളപ്പാറ സ്വരൂപത്തിന്റെ പ്രതാപകാലവും തകർച്ചയുമാണ്. പറയിപെറ്റ പന്തിരുകുലത്തിലെ കാരക്കൽ മാതാവിന്റെ വംശജരാണ് കവളപ്പാറ സ്വരൂപത്തിലെ പൂർവ്വികന്മാർ എന്നാണ് പറയപ്പെടുന്നത്. കവളപ്പാറ സ്വരൂപത്തിന്റെ മൂലസ്ഥാനം ഷൊർണ്ണൂരിനടുത്തുള്ള പള്ളിക്കൽ അഥവാ പളളിത്തൊടി എന്ന സ്ഥലമാണ്. സാമൂതിരിയുടെ കൂറ് പ്രദേശമായിരുന്ന് കവളപ്പാറ. ഇവിടെ കവളപ്പാറ നായർ അധികാരം സ്ഥാപിച്ചതിൽ കുപിതനായി സാമൂതിരി നായരെ അടിയറവ് പറയിപ്പിക്കുകയും കവളപ്പാറ നായരുടെ ചിഹ്നമായ വാളും പരിചയും കൊണ്ടുപോവുകയും ചെയ്തു. ഇത് കവളപ്പാറയിലെ ഇളയനായർ സാമൂതിരിയുടെ സേനാനായകൻമാരുടെ സഹായത്തോടെ വാളം പരിചയും തിരിച്ചു കൈപറ്റുകയും വേണാട്ടു രാജാവിന്റെ സഹായത്തോടെയും നായർ പടയുടെ പിൻബലത്തിലും അധികാരം നിലനിർത്തുകയും ചെയ്തു. സമതലം, ചെറിയചരിവ്, കുന്നിൻമണ്ട, താഴ്‌വാരങ്ങൾ, കുത്തനെയുള്ള ഇറക്കവും, കയറ്റവും എന്നിങ്ങനെ ഈ നഗരസഭയിലെ ഭൂപ്രകൃതിയെ തരം തിരിക്കാം. കേരളത്തിലെ ഏറ്റവും വലിയ റെയിൽവേ സ്റ്റേഷനാണ് ഷൊർണ്ണൂർ