സെന്റ്ജോസഫ്സ് എച്ച്എസ്എസ് കല്ലോടി/പഠനവീട്

Schoolwiki സംരംഭത്തിൽ നിന്ന്

നമ്മുടെ സ്കൂൾ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ ആയി ഏഴോളം പഠനവീടുകൾ തയ്യാറാക്കിയിട്ടുണ്ട്.ആ പ്രദേശത്തെ തന്നെ ഒരു അധ്യാപികയുടെ സേവനവും ഉറപ്പുവരത്തുന്നു. സ്കൂൾ വിട്ട് വീട്ടിൽ ചെന്ന് കുട്ടികൾ 6 മണിക്ക് പുസ്തകവുമായി പഠന വീട്ടിൽ എത്തിച്ചേരുന്നു.തുടർന്ന് ക്ലാസടിസ്ഥാനത്തിൽ ഗ്രുപ്പുകളായിരുന്ന് ഓരോ വിഷയവും വായിക്കുകയും പഠിക്കുകയും ഗൃഹപാഠങ്ങൾ പൂർത്തിയാക്കുകയും ചെയ്യുന്നു . മാതാപിതാക്കളും കുട്ടികളെ പ്രോത്സാപ്പിച്ച് ക്ലാസ്സ് നയക്കുന്നു.സമയം നഷ്ടപെടുത്താതെ കുട്ടികൾ പഠനത്തിൽ ശ്രദ്ധവെയ്ക്കുന്നു.പ്രദേശത്തെ മുഴുവൻ കുട്ടികളും ഒന്നിച്ചിരുന്ന് പഠിക്കുന്നു.കുട്ടികൾക്കും രക്ഷിതാക്കൾക്കും ബോധവത്കരണ ക്ലാസും നൽകിവരുന്നു.