സെന്റ്ജോസഫ്സ് എച്ച്എസ്എസ് കല്ലോടി/ആർട്‌സ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

കൊവിഡ് കാലത്ത് വിദ്യാർത്ഥികൾ വരച്ച ചിത്രങ്ങളുടെയുംകരകൗശല വസ്തുക്കളുടെയും അടൽ ടിങ്കറിങ്ങ്ലാബിന്റെ ഭാഗമായി കുട്ടികൾ നിർമ്മിച്ച ഉൽപന്നങ്ങളുടെയും പ്രദർശനം സംഘടിപ്പിച്ചു.വിദ്യാർഥികൾ വരച്ച അമ്പതോളം ചിത്രങ്ങളും കരകൗശലവസ്തുക്കളും ആണ് കുട്ടികൾ പ്രദർശിപ്പിച്ചത്.കാഴ്ച എന്ന പേരിൽ നടത്തപ്പെട്ട പ്രദർശനം മുൻ ചിത്രകല അധ്യാപിക ഗ്രേസി ടീച്ചർ ഉദ്ഘാടനം ചെയ്തു.ഹെഡ്മിസ്ട്രസ് ജാക്വിലിൻ ടീച്ചർ സ്വാഗതവും മാനേജർ ഫാദർ ബിജു മാവറ അധ്യക്ഷത വഹിച്ചു.ബ്ലോക്ക് പ്രോജക്ട് കോഡിനേറ്റർ അനൂപ് മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി.പ്രിൻസിപ്പാൾ ബ്രിജേഷ് ബാബു പിടിഎ പ്രസിഡണ്ട് ബിനു എം രാജ്, സിസ്റ്റർ ജയ, സിസ്റ്റർ ഷീന എന്നിവർ ആശംസകൾ അർപ്പിച്ചു.ചിത്രകലാ അധ്യാപകൻ ബോബി സഞ്ജീവ് നന്ദി പറഞ്ഞു.