ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ്കാതറിൻസ് എച്ച്എസ് പയ്യമ്പള്ളി/പ്രവർത്തനങ്ങൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്

2025 -2026 അധ്യായന വർഷത്തെ പ്രവേശനോത്സവം ബഫുമാനപ്പെട്ട ഹെ‍ഡ്മാസ്റ്റർ ഫിലിപ്പ് ജോസഫ് സ്വാഗതം ആശംസിക്കുകയും, മാന്തവാടി മുനിസിപ്പാലിറ്റി ചെയർപേഴസൺ ജേക്കബ് സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയും,

ഈ വർഷം സ്കൂളിൽ ആരംഭിച്ച എല്ലാവരും എഴുതുന്നു എല്ലാവരും വായിക്കുന്നു എന്ന പ്രോജക്ട്ട്ടിന്റെ ഔപചാരിക ഉദ്ഘാടനം

സ്കൂൾ മാനേജർ ഫാദർ സെബാസ്റ്റ്യൻ ഏലംകുന്നേൽ നിർവഹിക്കുകയും ചെയ്യ്തു. കൗൺസലർമാരായ ലൈലാ സജി,ബിബിൻ വേണുഗോപാൽ,പി .ടി. എ പ്രസിഡന്റ് ജോബി ജോർജ്, എം. പി. ടി എ പ്രസിഡന്റ് സുനിത ലാൽസൺ തുടങ്ങിയവർ ആശംസകളറിയിച്ചു സംസാരിക്കകയും ചെയ്തു.


പരിസ്ഥിതിദിനം

ഈ വർഷത്തെ പരിസ്ഥിതി ദിനാഘോഷം വളരെ മനോഹരമായി കോണ്ടാടി ബഹുമാനപ്പെട്ട ഹെഡ് മാസ്റ്റർ ഫിലിപ്പ് ജോസഫ് സ്വാഗതം ചെയ്തു സംസാരിക്കുകയും സെന്റ്കാതറിൻസ് ഹയർസെക്കണ്ടറി സ്കൂൾ പ്രിൻസിപ്പളായ ടി.ബിനോയി ടോം. ഉദ്ഘാടനം ചെയ്യുകയും ചെയ്തു.ശ്രീ. സിന്ദു പി.എം ടീച്ചർ പരിസ്ഥിതി സന്ദേശം നൽകുകയും ,ശ്രീ.മരിയ ടീച്ചർ ,ജോസ് പി.ജെ സർ തുടങ്ങിയവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വിവിധ പ്രോഗ്രാമുകൾസംഘടിപ്പിക്കുകയും വിജയികൾക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്തു.



വായാനാ ദിനം

വായനാദിന സന്ദേശം നൽകുന്നു ശ്രീമതി.ഗ്രെസി ടീച്ചർ


വായാനാ ദിനം വളരെ മനോഹരമായി ആഘോഷിച്ചു ഈ വർഷത്തെ വായനാദിനത്തിൽ ശ്രീ.ബിന്ദു പി.എൽ ടീച്ചർ സ്വാഗതം അർപ്പിച്ച് സംസാരിക്കുകയും,സീനിയർ അസിസ്റ്റന്റായ ശ്രീ.ഷൈനി തോമസ് ഉദ്ഘാടനം ചെയ്യുകയും, കവിയും എഴുത്തുകാരിയുമായ ശ്രീമതി . ഗ്രെസി കെ.വി ടീച്ചർ വായനാ ദിന സന്ദേശം നൽകുകയും ചെയ്തു. പി.റ്റി.എ പ്രസിഡന്റ് ജോബി ജോസഫ് ,എം. പി.റ്റി എ പ്രസിഡന്റ് സുനിത ലാൽസൺ ആശംസകൾ അറിയിച്ചു സംസാരിക്കുകയും .വായനാ ദിനത്തോട് അനുബന്ധിച്ച് വിവിധ പ്രോഗ്രാമുകൾ സംഘടിപ്പിക്കുകയും ചെയ്തു. വായനാ ദിനം ഒരാഴ്ച്ചത്തെ വായനാവാരമായി കൊണ്ടാടുകയും ചെയ്തു




ലഹരി വിരുദ്ധദിനം

ലഹരി വിരുദ്ധദിനാചരണം ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ ഫിലിപ്പ് സർ ഉദ്ഘാടനം ചെയ്യുകയും .ലഹരി വിരുദ്ധ ബോധ വൽക്കരണത്തിന്റെ ഭാഗമായി യാത്രയാണ് ലഹരി എന്നവിഷയത്തിൽ അധ്യാപകർക്കായി ഹൈക്കു കവിതാരചന മത്സരവും രക്ഷിതാകൾക്കായി പോസ്റ്റർ രചനാ മത്സരവും സംഘടിപ്പിച്ചു . ലഹരി വിരുദ്ധ ക്ലബിന്റെ നേത്യത്വത്തിൽ വിദ്യാർത്ഥികൾക്കായി വിവിധ പ്രോഗ്രാമുകൾ സംഘടിപ്പിച്ചു .

കൂടുതൽ അറിയാൻ https://www.instagram.com/reeDLEu6zFSFpb/?gsh=m

വിജയോത്സവം

ജുലൈ 11 വെള്ളിയാഴ്ച്ച വിജയോത്സവം സംഘടിപ്പിച്ചു .കോർപ്പറേറ്റ് മാനേജർ ഫാദർ സിജോ ഇളംകുന്നപുഴ ഉദ്ഘാടനം ചെയ്യുകയും,

ഫാ.സെബാസ്റ്റ്യൻ ഏലംകുന്നേൽ (സ്കൂൾ മാനേജർ) സ്വാഗതം അർപ്പിക്കുകയും ,പ്രിൻസിപ്പാൾ ടോം ജോസഫ് ,ഹെഡ് മാസ്റ്റർ ഫിലിപ്പ് ജോസഫ് ,പി റ്റി എ പ്രസിഡന്റ് ജോബി ജോസഫ് ,എം. പി.റ്റി .എ പ്രസിഡന്റ് സുനിത ലാൽസൺ എന്നിവർ ആശംസകളറിയിച്ചു സംസാരിക്കുകയും SSLC,NMMS,LSS ,USS മതലായ സ്കോളർഷിപ്പുകളിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ ആദരിക്കുകയും ചെയ്തു.

http://www.instagram.com/reel/DLZIPd_SHno/?igsh=MTINDV1bXhpaQ==


പ്രവർത്തി പരിചയമേള

SUB DISTRICT LEVEL SOCIAL SCIENCE WINNERS

SPC FOOT BALL TEAM






സ്കൂൾതല കലാമേള

സെപറ്റമ്പർ18,19 തിയതികളിലായി ഗാല എന്നപേരിൽ സ്കൂൾതല കലാമേള നടത്തപ്പെട്ടു.അസി. സ്കൂൾമാനേജർ ജിജോ പുല്ലാട്ടുകുന്നേൽ ഉദ്ഘാടനം ചെയ്തു.H,M PHILIP JOSEPH അധ്യക്ഷനും ഫ്ലവേഴ്സ് ടി.വി മ്യുസിക്കൽ വൈഫ് സെക്കന്റ് റണ്ണർഅപ്പ് നിഖില മോഹൻ വിശിഷ്ടാതിഥി ആയിരുന്നു. ജോബി ജോസഫ്, M.P.T A പ്ര സിഡന്റ് ശ്രീമതി സുനിത ലാൽസൺ എന്നിവർ പങ്കെടുത്തു.



സ്കൂൾതല കായികമേള

ഓണാഘോഷം

വിപുലമായരീതിയിൽ ഓണാഘോഷം നടത്തി ബഹുമാനപ്പെട്ട സ്കൂൾ മാനേജർ ഓണാഘോഷം ഉദ്ഘാടനം ചെയ്യുകയും സ്കൂൾ ഹെഡ്മാസ്റ്റർ ഫിലിപ്പ് ജോസഫ് ഓണാഘോഷ സന്ദേശനൽകുയും LP ,UP ,HS വിഭാഗങ്ങൾക്കായി വിവിധ മത്സരങ്ങൾ സംഘടിപ്പിക്കയും,പി.റ്റി .എ യും സ്കൂൾ അധ്യാപകരും തമ്മിൽ ആവേശമായ വടംവലിമൽസരങ്ങളും സംഘടിപ്പിച്ചു.എല്ലാവർക്കും വിഭവ സമ്യദ്ധമായ ഓണസദ്യ നൽകുകയും ചെയ്തു.

സെപറ്റംബർ 1

എസ്.പി.സി കേഡറ്റുക8ക്കായി മായി മൂന്നു ദിവസത്തെ സ്പാർക്ക് 2025 പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു.

അധ്യാപക ദിനം

അക്ഷര വെളിച്ചം പകർന്ന് തലമുറകളെ നന്മയുടെ പ്രകാശത്തിലേക്ക് കൈപിടിച്ചുനടത്തുന്ന ഗുരുഭൂതരെ P.T.A യുടെ നേത്യത്വത്തിൽ ആദരിച്ചു.



ഗോത്രഫെസ്റ്റ്

ഒക്ടോബർ 17 ന് തുടി താളം എന്നപേരിൽ ഗോത്രഫെസ്ററ് നടത്തി.സ്കൂൾ മാനേജർ ഫാ.സെബാസ്റ്റ്യൻ ഏലംകുന്നേൽ അധ്യക്ഷനായിരുന്നു.ശ്രീമതി ലൈല സജി,ശ്രീ. വിപിൻ വേണുഗോപാൽ എന്നിവർ പങ്കെടുത്തു.

സ്കൂൾ പാർലമെന്റ്

ജനാധിപത്യമൂല്യങ്ങൾ മുറുകെ പിടിച്ച്,സ്കൂൾ പാർലമെന്റ് തിരഞെടുപ്പ് നടത്തി സ്കൂൾ ലീഡറായി ജോമറ്റ് ജോമർക്കോസ് തിരഞെടുക്കപ്പെട്ടു.




കോർണർ പി.റ്റി എ

ചാന്ദ്രദിനം

ജൂലൈ 21 പൂന്തിങ്കൾ എന്ന പേരിൽ S.P.C വിപുലമായ രീതിയിൽ ചാന്ദ്രദിനാഘോഷം നടത്തി വിദ്യാർത്ഥകൾക്കായി വിവിധ മത്സരങ്ങൾ നടത്തി.


അനധ്യാപകദിനാഘോഷം









ലിറ്റിൽ സ്റ്റാർസ്

കുട്ടികളിലെ വിവിധതരം കഴിവുകളുടെ പ്രകടനത്തിന് അവസരം നൽകി അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കുന്നതിനായി സ്പോർട്സ് ക്ലബിന്റെ നേത്യത്വത്തിൽ ലിറ്റിൽ സ്റ്റാർസ് എന്ന പദ്ധതി നടന്നുവരുന്നു.


വാർഷികാഘോഷം




തറക്കല്ലിടൽ



JRC

സേവനം മുദ്രാവാക്യമായി പ്രവർത്തിക്കുന്ന ജൂനിയർ റെഡ്ക്രോസിൽ 87 കുട്ടികൾ പ്രവർത്തിച്ചുവരുന്നു. സിമി കെ സെബാസ്റ്റ്യൻ ജിഷ ജോസഫ് എന്നീ അധ്യാപകരുടെ നേത്യത്വത്തിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തിവരുന്നു A ,B ,C എന്നീ മൂന്ന് ലെവലുകളായി നടത്തുന്ന പരീക്ഷകളിൽ ഉന്നതവിജയം കൈവരിച്ചുവരുന്നു.




ലിറ്റിൽ കൈറ്റ്സ്

സാങ്കേതികരംഗത്തെ വിവിധ മേഖലകളിലുള്ള അടി്സ്ഥാന നൈപുണികൾ പരിചയപ്പെടുന്നതിന് അവസരം നൽകുകയും തനിക്ക് യോജിച്ച മേഖലയോട് ആഭിമുഖ്യം ജനിപ്പിക്കുന്നതിനുള്ള അവസരംമൊരുക്കുന്നു .മികവു പുലർത്തുന്ന വിദ്യാർത്ഥികൾക്ക് സബ്ജില്ല,ജില്ല,സംസ്ഥാനതല ക്യാബുകളിലായി ഉയർന്നപഠനത്തിനുള്ള അവരമൊരുക്കുന്നു.

അധ്യാപകരായ സോളി കെ ജയിംസ്, സ്മിത ജോസ് എന്നിവർ നേത്രത്വം വഹിക്കുന്നു.


N C C

2019 മുതൽ യൂണിറ്റ് വിദ്യാലയത്തിൽ പ്രവർത്തിച്ചുവരുന്നു മഹാരാഷ്ട്രയിലെ ഓഫീസേഴസ് ട്രെയിനിംഗ് അക്കാധമിയിൽ നിന്നും പരിശീനലം ലഭിച്ച ഷെറിറ്റ് കെ. എ ഓഫീസറായി പ്രവർത്തിക്കുന്നു. അൻപതു കുട്ടികൾ എൻ സി സി യിൽ പ്രവർത്തിക്കുന്നു.ജവഹർ നവോദയ ലക്കിടി ,സെന്റ്മേരീസ് സുൽത്താൻബത്തേരി, എന്നിവിടങ്ങളിൽ നടന്ന ട്രെയിനിംഗ് ക്യാബിൽ ഇരുപത്തിനാല് കുട്ടികൾ പങ്കെടുക്കുകയും ചെയ്തു

.