സെന്റ്കാതറിൻസ് എച്ച്എസ് പയ്യമ്പള്ളി/അക്ഷരവൃക്ഷം/യഥാർത്ഥ ഹീറോ
യഥാർത്ഥ ഹീറോ
ഈ കഥ നടക്കുന്നത് ഗ്രീസിലാണ് , ഒരു മനോഹരമായ സന്ധ്യയിൽ ആൽബസും ലിയോയും സ്കൂൾ വിശേഷങ്ങൾ പങ്കുവെച്ച് ഒളിമ്പസ് പർവ്വതത്തിന്റെ താഴ്വരയിലുള്ള അവരുടെ പ്രിയപ്പെട്ട കുളക്കരയിലേക്ക് നടക്കുയായിരുന്നു " ഞാൻ വിചാരിക്കുകയായിരുന്നു ആൽ, നമ്മൾ ഗ്രീക്ക് പുരാണങ്ങളിലെ *ഡെമീ ഗോഡുകൾ ആയിരുന്നെങ്കിൽ " ലിയോ പറഞ്ഞു "ലി..., എനിക്കും ആഗ്രഹമുണ്ട് എന്നാൽ ഗയ്യയെ തോൽപിക്കുക അത്ര എളു-- "അതറിയാം ആൽ. എന്നാലും ആ*ഏഴു പേരേ പോലെ ആക്കാൻ കഴിഞ്ഞാൽ......" "നിങ്ങൾക്ക് എന്നെ കൊല്ലണമല്ലേ" പെട്ടന്നൊരു സ്ത്രീ ശബ്ദം . ആൽ: " ആ ... രാ.... ആ..... ത്?? " "ഞാൻ *ഗയ്യ " സ്ത്രീ തുടർന്നു. "നിങ്ങൾ എന്നെ പറ്റിയല്ലെ പറഞ്ഞുക്കൊണ്ടിരുന്നത്?.....എന്നെ നിങ്ങൾക്ക് കൊല്ലണം അല്ലേ..?!! ഞാൻ ഭൂമിയാണ്. ഞാനില്ലാതെ നിങ്ങൾക്ക് നിലനിൽപ്പില്ല. കഥകളിൽ ഞാൻ നിങ്ങളെ നശിപ്പിക്കാൻ ശ്രമിച്ചത്തിൽ എന്താ തെറ്റ് ? നിങ്ങൾ മനുഷ്യർ ഇപ്പോൾ എന്നെയും നിങ്ങളെത്തന്നെയും നശിപ്പിക്കുകയല്ലേ....?" ലിയോ "ആ .......ണോ....?????" " "അല്ലാതെ പിന്നെ? " ഗയ്യ പറഞ്ഞു. " എനിക്കു വന്നിരിക്കുന്ന കാൻസറാണ് മനുഷ്യൻ" "ലി, ഭൂമിക്ക് കാൻസർ വരുമോ? ഗയ്യ നിങ്ങൾ വേഗം *അപ്പോളോയെ ചെന്ന് കാണ്, അദ്ദേഹം മരുന്നു തരും " ആൽ പറഞ്ഞു. "ശരിയാ " ലിയോ ശരിവെച്ചു . ഗയ്യക്ക് അരിശം വന്നു. " എന്താ തമാശ കളിക്കുകയാണോ ? ഞാൻ ഒന്ന് വിരൽ അനക്കിയാൽ നിങ്ങൾ നശിച്ചുപോക്കും "
"ഭൂമി മതാവ് ക്ഷമിക്കണം" അവർ ഒന്നിച്ച് അപേക്ഷിച്ചു "നിങ്ങൾക്ക് ഹീറോയല്ലെ ആകേണ്ടത് ?അതിനോരു വഴിയുണ്ട്. നിങ്ങൾ എന്നെ രക്ഷിക്ക്. ഈ നന്ദിയില്ലാത്ത മനുഷ്യരിൽ നിന്ന്. അപ്പോൾ ലോകം നിങ്ങളെ വിളിക്കും" ഹീറോ " യെന്ന് " ഗയ്യ പതിയെ മാഞ്ഞു മാഞ്ഞു അന്ധകാരത്തിൽ അലിഞ്ഞു .ലിയോയും ആൽബസും ഗയ്യ പറഞ്ഞതിനെ പറ്റി ചിന്തിച്ച് നടന്നു നീങ്ങി............. Glossary ഡെമീ ഗോഡ്: പാതി ദൈവവും പാതി മനുഷ്യനും 7 പേർ :ഹിറോസ് ഓഫ് ഒളിമ്പസ് എന്ന കഥയിലെ നായകന്മാരും നായികമാരും ഗയ്യ: ഗ്രീക്ക് പുരാണത്തിൽ ഭൂമി അപ്പോളോ: ഗ്രീക്ക് പുരാണത്തിലെ മരുന്നുകളുടെ ദേവൻ * * *
സാങ്കേതിക പരിശോധന - skkkandy തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മാനന്തവാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മാനന്തവാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- വയനാട് ജില്ലയിൽ 24/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ