സീ വ്യൂ എസ്റ്റേറ്റ് യു.പി.എസ്. പറത്താനം/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ

അർപ്പണബോധമുള്ള അധ്യാപകരുടെയും സാക്ഷരത നേടുവാൻ വെമ്പൽകൊള്ളുന്ന കുട്ടികളുടെയും സംയുക്ത മുന്നേറ്റത്താൽ വളർച്ചയുടെ പടവുകൾ അതിവേഗം താണ്ടിക്കയറി. 1982 ൽ പാലാ രൂപതാ നെത്രാൻ മാർ സെബാസ്റ്റ്യൻ വയലിൽ തിരുമേനിയുടെ നേതൃത്വത്തിൽ ഈ വിദ്യാലയം യു.പി. സ്കൂൾ ആയി ഉയർത്തപ്പെട്ടു. പാഠ്യപാഠ്യേതര വിഷയങ്ങളിലും കലാസാഹിത്യ രംഗങ്ങളിലും മികവു പുലർത്തിക്കൊണ്ട് സബ്‌ജില്ലാ, ജില്ലാതല മത്സരങ്ങളിൽ സമ്മാനങ്ങൾ വാങ്ങിക്കൂട്ടി ഈ വിദ്യാലയം അതിന്റെ ജൈത്രയാത്ര തുടരുന്നു.