സി എൻ എൻ ജി എച്ച് എസ് ചേർപ്പ്/അക്ഷരവൃക്ഷം//പ്രകാശം പരത്തുന്ന പെൺകുട്ടി - ആസ്വാദനം

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകാശം പരത്തുന്ന ഒരു പെൺകുട്ടി

പ്രകാശം പരത്തുന്ന ഒരു പെൺകുട്ടി                             

   - ടി.പത്മനാഭൻ‌ - മലയാള സാഹിത്യത്തിൽ മികവുറ്റ കഥകൾ സാമ്മാനിച്ച പ്രശസ്ത ചെറുകഥാകൃത്താണ് ടി.പത്മനാഭൻ. കഥയാണ് സത്യം എന്നും കഥയിലാണ് ജീവിതം എന്നും ഉറച്ചു വിശ്വസിക്കുന്ന ഒരാളാണ് ടി.പത്മനാഭൻ. അദ്ദേഹത്തിന്റെ പ്രശസ്തമായ ഒരു ചെറുകഥയാണ് "പ്രകാശം പരത്തുന്ന ഒരു പെൺകുട്ടി ". മരണത്തിന്റെ മുമ്പിൽ നിന്ന് ജീവിതത്തിലേക്ക് തിരിച്ചു വന്ന ഒരു പുതിയ മനുഷ്യന്റെ കഥയാണിത്. അസ്വസ്ഥമായ മനസ്സോടെ പല നാടുകളിലും സഞ്ചരിച്ചും ഒരിടത്തും ഉറച്ചു നിൽക്കാത്ത ഒരാളാണ് കഥാനായകൻ. സങ്കടങ്ങൾക്കൊടുവിൽ വിഷം കുടിച്ച് മരിക്കാനാഗ്രഹിച്ച കഥാനായകൻ വിഷ കുപ്പിയുമായി തിയറ്ററിൽ പോയി സിനിമ കാണുകയും അപ്പോൾ അത്ഭുതകരമായ ഒരു പെൺകുട്ടിയും അവളുടെ അനുജനും അനുജത്തിയും തന്നെയടുത്തിരുന്ന് തന്നെ ജീവിത സന്തോഷങ്ങളെ കുറിച്ച് ഓർമ്മിപ്പിക്കുകയും ചെയ്യുന്നു. സിനിമയ്ക്കിടയിൽ ആ പെൺകുട്ടി അനുജന്റെ പോക്കറ്റിൽ നിന്നൊരു ചോക്ലേറ്റെടുത്ത് കഥാനായകനു നൽകി. മരിക്കാൻ പോകുന്ന ഒരാൾക്ക് അപരിചിതയായ ഒരു പെൺകുട്ടി നൽകിയ മധുരം അയാൾക്ക് ജീവിക്കാനുള്ള ചെറിയ ഒരു പ്രത്യാശ നൽകി. തന്റെ ജീവിതത്തിൽ പ്രകാശം പരത്തിയ ഏക പെൺകുട്ടിയായതുകൊണ്ടാണ് പ്രകാശം പരത്തിയ ഒരു പെൺകുട്ടി എന്ന് കഥയിൽ കഥാനായകൻ എടുത്ത് പറയുന്നത് . ഇനിയുള്ള തന്റെ ജീവിതത്തിൽ ഒരിക്കലെങ്കിലും താൻ ആ പെൺകുട്ടിയെ കാണുമെന്ന് അയാൾ കരുതുന്നു. ഒരു അമ്മയുടെ വാത്സല്യവും നന്മയും ഒരു അച്ഛന്റെ സ്നേഹവും സുരക്ഷിതത്വവും കഥയിൽ രസകരമായി ചിത്രീകരിക്കുന്നു. കടലോരത്ത് വരിവരിയായി നിൽക്കുന്ന കാറ്റാടി മരങ്ങളൊന്നിന്റെ ചുവട്ടിലിരുന്ന് ഒരു കൊല്ലം മുമ്പുള്ള ആലോചനകളിലൂടെയാണ് കഥ ആരംഭിക്കുന്നത്. ഈ നഗരത്തെ താൻ തന്റെ അമ്മയായി കരുതുന്നു എന്നു കഥാനായകൻ പറയുന്നു. മലയാള കഥാലോകത്തിനു തന്നെ നല്ലൊരു സംഭാവനയാണ് ടി. പത്മനാഭന്റെ ഈ കൃതി.


DEVNA NARAYANAN
VIII -E സി എൻ എൻ ജി എച്ച് എസ് , ചേർപ്പ് .
ചേർപ്പ് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം