സി എച്ച് എം കെ എസ് ജി എച്ച് എസ് എസ് മാട്ടൂൽ/സോഷ്യൽ സയൻസ് ക്ലബ്ബ്

ആമുഖം

സോഷ്യൽ സയൻസിന്റെ നേതൃത്വത്തിൽ ശ്രദ്ധേയമായ നിരവധി പ്രവർത്തനങ്ങൾ നടത്തി വരാറുണ്ട്.

പരിസ്ഥിതി ദിനം[ജുൺ 5]

ജൂൺ 5 പരിസ്ഥിതി ദിനത്തിൽ ഫലവൃക്ഷ സംരക്ഷണത്തിന്റെ ഭാഗമായി സോഷ്യൽ സയൻസ് ക്ലബ്ബിലെ കുട്ടികൾ പരിസ്ഥിതി സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് ഒരു ദൃശ്യവിഷ്കാരം നടത്തി കുട്ടികൾ മരം നടുകയും അത് സംരക്ഷിക്കേണ്ടതിനെ കുറിച്ച് ബോധവാന്മാരാക്കുകയും ചെയ്തു.

ജൂലൈ 5 ബഷീർ ദിനം.

ബഷീർ ദിനത്തോടനുബന്ധിച്ച് മലാല യൂസഫ് സായിയുടെ ജീവിതവുമായി ബന്ധപ്പെട്ട് പെൺകുട്ടികളുടെ വിദ്യാഭ്യാസം നേടുന്നതിനെ പറ്റി ഒരു ദൃശ്യാവിഷ്കാരം പ്രദർശിപ്പിച്ചു.

ജനസംഖ്യാ ദിനം

സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ജൂലൈ 11 ജനസംഖ്യ ദിനത്തോടനുബന്ധിച്ച് ക്വിസ് മത്സരം നടത്തി .മത്സരത്തിൽ 35 കുട്ടികൾ പങ്കെടുത്തിരുന്നു .8 B ക്ലാസിലെ ജുമാന കെ വിജയം കരസ്ഥമാക്കി.