സി എച്ച് എം കെ എസ് ജി എച്ച് എസ് എസ് മാട്ടൂൽ/പരിസ്ഥിതി ക്ലബ്ബ്
ശുചിത്വ ക്ലബ്ബ്.
ആരോഗ്യകരമായ വളർച്ചയ്ക്ക് ശുചിത്വം ആവശ്യമാണ് സ്കൂളുകൾ സമൂഹത്തിന്റ പൊതു സ്വത്താണ് .സ്കൂളും പരിസരവും വൃത്തിയായി സൂക്ഷിക്കേണ്ട കടമ സമൂഹത്തിലെ എല്ലാവർക്കും ഉണ്ട് .ശുചിത്വ ക്ലബ്ബിന്റെ കുട്ടികൾ ജൂൺ 5 നു സ്കൂൾ പരിസരം വൃത്തിയാക്കുകയും പരിസ്ഥിതി ദിനത്തിൽ പ്രതിജ്ഞ എടുക്കുകയും ചെയ്തു. പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി ക്ലാസ് മുറി ശുചിത്വവുമായി ബന്ധപ്പെട്ട് വായനാദിനത്തോടനുബന്ധിച്ച് ക്ലബ്ബിലെ കുട്ടികൾ റീഫില്ലർ ബോക്സ് ഉണ്ടാക്കുകയും എല്ലാ എട്ടാം ക്ലാസിലും വിതരണം ചെയ്യുകയും ചെയ്തു. പരിസ്ഥിതിയും ശുചിത്വവ ും എന്നതുമായി ബന്ധപ്പെട്ട് ബഷീർ ദിനത്തോടനുബന്ധിച്ച് കുട്ടികൾ ചാർട്ട് എഴുതി സ്കൂളിലെ എല്ലാ ഭാഗത്തും ഒട്ടിച്ചുവച്ചു.
ടീൻസ് ക്ലബ്ബ്
ക്രിയാത്മക കൗമാരം കരുത്തും കരുതലും ടീം ക്ലബ്ബിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട എച്ച് എം മുഹമ്മദ് ബഷീർ 24 9 2025 ബുധനാഴ്ച 10 മണിക്ക് ഉദ്ഘാടനം ചെയ്തു. മുഖ്യാതിഥി ദീപു എൻ എച്ച്എസ്എസ് സൗഹൃദ കോഡിനേറ്റർ സാങ്കേതികവിദ്യയുടെ സാധ്യതകളും അപകടങ്ങളും ഈ വിഷയത്തെക്കുറിച്ച് കുട്ടികൾക്ക് ക്ലാസ് നൽകി ടീംസ് മോഡൽ ഓഫീസർ ഷംന ടീച്ചർ സ്വാഗതവും ആശംസ സ്റ്റാഫ് സെക്രട്ടറി ജാസ്മിൻ ടീച്ചർ കൺവീനർ പത്മനാഭൻ നന്ദിയും അറിയിച്ചു. 25/9/2025 ഒരുക്കം തീയറ്റർ ശില്പശാല നടത്തി.
സ്വയം തിരിച്ചറിയാം
കൂട്ടുവര
കുട്ടികളെ ഗ്രൂപ്പുകളാക്കി ചാർട്ട് പേപ്പറിൽ മരം വീട് സൂര്യൻ എന്നിവരച്ച് അനുഭവം പങ്കിടാൻ പറഞ്ഞു.
ഒരുമിച്ചുയർത്താം
കുട്ടികളെ ഗ്രൂപ്പുകൾ ആക്കി ചൂണ്ടുവിരൽ മാത്രം ഉപയോഗിച്ച് ഭാരം കുറഞ്ഞുള്ള വസ്തു താഴെയും മുകളിലും ഉയർത്തി ഈ പ്രവർത്തനം ഒത്തൊരുമയോടെ പൂർത്തിയാക്കാൻ വരെ അഭിനന്ദിച്ചു സ്കൂൾ കൗൺസിലർ ടീഷർ കുട്ടികൾക്ക് സ്വയം തിരിച്ചറിയാൻ സെക്ഷൻ കൈകാര്യം ചെയ്തു.
പാഴ്വസ്തുക്കളിൽ നിന്നും കരകൗശല വസ്തുക്കൾ
9 10 2015 വർക്ക് എക്സ്പീരിയൻസ് അധ്യാപിക അൻസീർ ടീച്ചർ കുട്ടികൾക്ക് പാഴ്വസ്തുക്കളിൽ നിന്ന് കരകൗശല വസ്തുക്കൾ നിർമ്മിക്കാനുള്ള പരിശീലനം നൽകി.
പുസ്തക വായന
30 10 2025 ക്യാൻസർ വാർഡിലെ ചിരികാന്തിയുടെ ആത്മകഥ 9 സി യിലെ മുഹ്സിന മുസ്തഫ പുസ്തകത്തിന്റെ അവലോകനം നടത്തി.
| Home | 2026-27 |