ഉള്ളടക്കത്തിലേക്ക് പോവുക

സി എച്ച് എം കെ എസ് ജി എച്ച് എസ് എസ് മാട്ടൂൽ/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ആമുഖം

ഗണിതം പഠിക്കുന്നതിന്റെ ആവശ്യകത കുട്ടികൾക്ക് മനസ്സിലാക്കി കൊടുക്കുന്നതിനും ആ വിഷയത്തോട് താല്പര്യം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യം മുൻനിർത്തിക്കൊണ്ട് 2025 26 അദ്ധ്യാന വർഷത്തിൽ ഗണിത ക്ലബ് ക്രിയാത്മകമായി രസകരമായി ഗണിത പരിപാടികൾ സംഘടിപ്പിക്കാൻ ആസൂത്രണം ചെയ്തു. ഗണിത ക്ലബ് സിക്കുമ എന്ന പേരിൽ അറിയപ്പെടുന്നു ക്ലബ്ബ് കൺവീനറായി ശ്രീമതി നിഷേധ കെ പി പ്രവർത്തിക്കുന്നു ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സെമിനാറുകൾ ക്വിസ് മത്സരങ്ങൾ ഗെയിം എന്നിവ സംഘടിപ്പിച്ചു വരുന്നു.

പരിസ്ഥിതി ദിനം

പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഗണിത ക്ലബ്ബിന്റെ നേതൃത്വത്തിൽ എട്ടാം ക്ലാസ് കുട്ടികൾ ഗണിത രൂപങ്ങളും 9 ,10 ക്ലാസിലെ കുട്ടികൾ ചാർട്ട് പ്രദർശനവും നടത്തി.

വായനാദിനം

വായനാദിനത്തോടനുബന്ധിച്ച് ഗണിതശാസ്ത്രജ്ഞർ വായനയിലൂടെ എന്ന പരിപാടി അസംബ്ലിയിൽ അവതരിപ്പിച്ചു. ശ്രീനിവാസ രാമാനുജൻ പൈതഗോറസ് ഗലീലിയോ ഗലീലി എന്ന ശാസ്ത്രജ്ഞരെ കുറിച്ച് ചാറ്റിൽ എഴുതി പ്രദർശനവും നടന്നു അവതരിപ്പിച്ചത് നിഹാല .(ഗണിത ക്ലബ്ബ് കൺവീനർ.)