അവർ വളരട്ടെ
പ്രകൃതിയുടെ മടിയിൽ
മഴയുടെ താരാട്ടു കേട്ട്
മണ്ണിൻ ഗന്ധം നുകർന്ന്
മഴ വെള്ളത്തിൽ കളിക്കട്ടെ
കാറ്റിൻ സംഗീതം കേൾക്കട്ടെ
ഭൂമിയിൽ അവരുടെ കാലുറക്കട്ടെ .
കൃത്രിമ പരിഷ്കാരത്തിൽ നിന്നും
അവർ അല്പം മാറി നടക്കട്ടെ
അവരുടെ അമ്മയോടൊപ്പം
ഈ ഭൂമിയേയുമറിയട്ടെ
വളരട്ടെ അവർ, പ്രകൃതിയുടെ മക്കളായി
പ്രകൃതിയിൽ നിന്നു തന്നെ പഠിക്കട്ടെ
അവർ പ്രകൃതിയെ സ്നേഹിക്കുവാൻ
അവരുടെ വളർച്ചക്കൊപ്പം
പ്രകൃതി മരിക്കാതിരിക്കാൻ
അവരുടെ കൂടെയാണീ
പ്രകൃതി എന്ന് തിരിച്ചറിയാൻ....