ഉള്ളടക്കത്തിലേക്ക് പോവുക

സി എം എസ് എൽ പി എസ് നെടുങ്ങാടപ്പള്ളി/അക്ഷരവൃക്ഷം/നന്മ മനസ്

Schoolwiki സംരംഭത്തിൽ നിന്ന്
നന്മ മനസ്

ഒരു ഗ്രാമത്തിൽ വേലു എന്നുപേരുള്ള ഒരു കർഷകൻ ഉണ്ടായിരുന്നു .അയാൾ സദാസമയവും തന്റെ വയലിൽ തന്നെ ആയിരുന്നു .ഒരു കൊച്ചു വീടും തന്റെ വയലും അയാളുടെ സമ്പാദ്യം തൃണത്തോളം വകവച്ചില്ല .എപ്പോൾ നമ്മുടെ സൂപ്പർ മാർക്കറ്റുകളിൽ പുതിയ പുതിയ ഭക്ഷണസാധനങ്ങൾ വൃത്തിയുള്ള പായ്ക്കറ്റുകളിലാക്കി കിട്ടുന്നുണ്ട് . പിന്നെയെന്തിനാണ് തന്റെയൊക്കെ ഈ അരി .ഒരു വൃത്തിയുമില്ല .കാണുമ്പോൾത്തന്നെ മനം മറിക്കുന്നു .ഇതൊക്കെയായിരുന്നു അവരുടെ വാദം .വേലു ധനസഹായം പ്രതീക്ഷിച്ചു ഇവരുടെയൊക്കെ വീടുകളിൽ പോയി .ആരും സ്വീകരിച്ചില്ല .പക്ഷേ എങ്ങനയൊക്കെയോ കുറച്ചു പണം സ്വരൂപിച്ചു നെല്ല് വിതച്ചു .അങ്ങനെ പണികളെല്ലാം തീർത്തു . വിളവെടുപ്പിന്റെ സമയം ആയി .ആരും സഹായിക്കാൻ ഇല്ലാത്തതിനാൽ ആയാലും ഭാര്യയും കൂടി വിളവെടുത്തു .ഈപ്രാവശ്യം നല്ല വിളവ് കിട്ടി .എനിക്ക് സന്തോഷമായി ഇനി ഏതു വിട്ടുകടം വീട്ടാം .കുറച്ചു ദിവസങ്ങൾക്കുശേഷം ആ ഗ്രാമത്തിൽ ഒരു പകർച്ചവ്യാധി പടർന്നുപിടിച്ചു .എങ്ങനെ സംഭവിച്ചെന്നോ ?എങ്ങനെ പ്രതിരോധിക്കണമെന്നോ ആർക്കും അറിയില്ല .പകർച്ചവ്യാധി ആയതിനാൽ ആരും പുറത്തിറങ്ങരുതെന്നു ഗൺമെൻ്റ്റെ നിർദേശിച്ചു .കടകൾ അടച്ചു .ഭക്ഷണസാധങ്ങൾ കിട്ടാതെ ആളുകൾ പട്ടിണിയായി .ഒടുവിൽ വേലുവിന്റെ വീട്ടിൽമാത്രം അരി ഉണ്ടായിരുന്നു . തന്റെ മുൻപിൽ വന്നവർക്കെല്ലാം വേലു ആവശ്യം പോലെ അരി കൊടുത്തു .പക്ഷേ വളരെയേറെ ബുദ്ധിമുട്ടിലാണെങ്കിലും തന്റെ അഭിമാനത്തിന് കോട്ടം തട്ടും എന്ന് കരുതി .വേലുവിനെ സമീപിക്കാൻ ഭാസ്‌ക്കരൻ എന്ന ധനികൻ മടിച്ചു . എന്നാൽ അയാൾ പട്ടിണിയിലാണെന്നറിഞ്ഞ വേലു അയാൾക്ക്‌ ആവശ്യമുള്ള അരിയുമായാണ് അയാളെ സമീപിച്ചത് .ഇതുകണ്ട ഭാസ്‌കരന്റെ തല ലജ്ജകൊണ്ട് താണുപോയി .എല്ലാവരും വേലുവിനു നന്ദി പറഞ്ഞു .അടുത്തവർഷം എല്ലാവരും കൃഷി ഇറക്കാൻ വേലുവിനെ സഹായിച്ചു . നാം കഴിക്കുന്ന ഓരോ ഭക്ഷണത്തിന്റെയും പിന്നിൽ ഒരു കർഷകന്റെ നിശബ്ദ പ്രവത്തനം ഉണ്ട് . നാം കർഷകരെ ബഹുമാനിക്കണം .

യമുനാമോൾ കെ പി
4 A സി എം എസ് എൽ പി എസ് നെടുങ്ങാടപ്പള്ളി
കറുകച്ചാൽ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ