പോരാടുവാൻ നേരമായിന്നു കൂട്ടരേ
പ്രതിരോധ മാർഗത്തിലൂടെ
കണ്ണി പൊട്ടിക്കാം നമുക്കീ
ദുരന്തത്തിനലയടികളിൽ നിന്നു മുക്തി നേടാം
ഒഴിവാക്കിടാം സ്നേഹ സന്ദർശനം
നമുക്കൊഴിവാക്കിടാം ഹസ്തദാനം
അല്പകാലം നാം അകന്നിരുന്നാലും
പരിഭവിക്കേണ്ട പിണങ്ങിടേണ്ട
പരിഹാസരൂപേണ കരുതലില്ലാതെ നടക്കുന്ന
സോദരരെ കേട്ടുകൊൾക
നിങ്ങൾതകർക്കുന്നതൊരു
ജീവനല്ല ഒരു ജനതയെതന്നേയല്ലോ?
ആരോഗ്യരക്ഷക്കുനൽകും
നിർദ്ദേശങ്ങൾ
പാലിച്ചിടാംമടിച്ചിടാതെ
ആശ്വാസമേകുന്ന
ശുഭവാർത്ത
കേൾക്കുവാൻ
ഒരു മനസോടെ ശ്രമിക്കാം
ജാഗ്രതയോടെ ശുചിത്വ
ബോധത്തോടെ മുന്നേറിടാം ഭയക്കാതെ
ശ്രദ്ധയോടി നാളുകൾ സമർപ്പിക്കാം
ഈ ലോക നന്മക്കു വേണ്ടി.......