സി.സി.പി.എൽ.എം.എ.ഐ.എച്ച്.എസ്. പെരുമാനൂർ/അക്ഷരവൃക്ഷം/ കോവിഡ് കാലം

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് കാലം


അങ്ങനെയൊരു നാൾ നമ്മുടെ നാട്ടിൽ
കോവിഡ് എന്നൊരു വ്യാധിയെത്തി
എല്ലായിടത്തും കേൾക്കും വാക്ക്
മരണം മരണം മരണം മരണം
മാനുഷരാകെ ഞെട്ടിവിറച്ചു
ജീവിതമാകെ സ്തംഭിച്ചു
മാസ്കുകൾ ഗ്ലൗസുകൾ സാനിട്ടേഷൻ എന്നിവയെല്ലാം നമ്മളറിഞ്ഞു.
ശുചിത്വമെന്താണെന്നും നമ്മൾ അറിഞ്ഞുവല്ലോ ഈ നാളിൽ
പഠിച്ചതെല്ലാം ശീലിച്ചീടാൻ മനുഷ്യനിന്ന് മടിയില്ലല്ലോ.
കഴിഞ്ഞ നാളിൻ ശീലക്കേടുകളൊഴിഞ്ഞു പോകണമീനാളിൽ
വരുന്ന നല്ലൊരു നാളേക്കായി കരുതി വക്കാം പാഠങ്ങൾ.
 

ശ്രുതി കീർത്തി എസ് നാഥ്
3 D സി.സി.പി.എൽ.എം.എ.ഐ.എച്ച്.എസ്.പെരുമാനൂർ
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത