സി.വി.എം.എച്ച്.എസ്സ്. വണ്ടാഴി/അക്ഷരവൃക്ഷം/പോരാടുവിൻ കൂട്ടരേ

Schoolwiki സംരംഭത്തിൽ നിന്ന്
പോരാടുവിൻ കൂട്ടരേ

പോരാടുവാൻ നേരമായിന്നു കൂട്ടരേ
പ്രതിരോധ മാർഗത്തിലൂടെ ..
കണ്ണി പൊട്ടിക്കാം നമുക്കീ ദുരന്തത്തി -
നടിയലകളിൽ നിന്ന് മുക്തി നേടാം ഒഴിവാക്കിടാം
സ്നേഹസന്ദർശനം
നമുക്കൊഴിവാക്കിടാം
ഹസ്തദാനം
അല്പകാലം നാം
അകന്നിരുന്നാലും
പരിഭവിക്കേണ്ട
പിണങ്ങേണ്ട
പരിഹാസരൂപത്തിൽ കരുതലില്ലാതെ നടക്കുന്ന സോദരെ
കേട്ടുകൊൾക നിങ്ങൾ തകർക്കുന്നതൊരു ജീവനല്ലേ -
ഒരു ജനതയെത്തന്നെയല്ലേ?
ശ്രദ്ധയോടീ നാളുകൾ സമർപ്പിക്കാം
ഈ ലോക നന്മക്കു വേണ്ടി...
           

ഗൗരി എസ്
9 D സി.വി.എം.എച്ച്.എസ്സ്._വണ്ടാഴി
ആലത്തൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത