നമ്മളൊരു നാലടിയ കലത്തിൽ നിൽക്കുന്നു
നനവാർന്ന ബന്ധങ്ങൾ അകലാതിരിക്കാൻ
നമ്മളൊരു നാഴിക അകലത്തിൽ നിൽക്കും
നിറവാർന്ന ബന്ധങ്ങൾ ' ഉലയാതിരിക്കാൻ
നമ്മൾ മുഖാവരണം
അണിയണം നിത്യം
നാളേക്കു കാട്ടാൻ
മുഖം ബാക്കി വയ്ക്കാൻ
നന്മയുടെ നാളുകൾ
വീണ്ടും പുലരാൻ
നമ്മൾ കൊറോണയെ
നാടുകടത്തും
നമ്മൾ കൊറോണയെ നാടുകടത്തും
നമ്മുടെ നാളുകൾ
വീണ്ടും പുലരാൻ
നേഴ്സുമാർ , പോലീസ്, സർക്കാരുകളൊക്കെ
നമുക്കു വേണ്ടി
വിയർപ്പൊഴുക്കുമ്പോൾ
നമ്മൾ കൊറോണയെ
നാടുകടത്തും
നന്മയുടെ നാളുകൾ
വീണ്ടും പുലരാൻ