സി.ബി.എച്ച്.എസ്.എസ്. വള്ളിക്കുന്ന്./അക്ഷരവൃക്ഷം/തുരത്തിയോടിക്കാം ഈ വൈറസിനെ

Schoolwiki സംരംഭത്തിൽ നിന്ന്
തുരത്തിയോടിക്കാം ഈ വൈറസിനെ
  കുറച്ചു ദിവസങ്ങളായി നാം ഏവരും ഭീതിയിലാണ് .ചൈനയിലെ വ്യൂഹാനിൽ പൊട്ടിപ്പുറപ്പെട്ട ഒരു വിപത്ത് ലോകരാജ്യങ്ങളെ തന്നെ ഭീതിയിലാഴ്ത്തിയിരിക്കുന്നു .ആയിരകണക്കിന് ആളുകളാണ് ദിവസവും മരണപ്പെടുന്നത് .അതിവേഗം വ്യാപിക്കുന്ന ഈ വിപത്തിന്റ പേരും ഭയങ്കരം തന്നെ  , കൊറോണ . മറ്റെല്ലാവരെയും പോലെ  തന്നെ  ഈ വൈറസിനുമുണ്ടൊരു ചെല്ലപ്പേര്  , കോവിഡ് 19. ലോകരാജ്യങ്ങളെ എല്ലാം കീഴ്പ്പെടുത്തിയ ഈ വിരുതൻ പേരുപോലെ തന്നെ ഭയങ്കരനാണ് .എത്രവേഗമാണ് ഇവ ഓരോരുത്തരിലും വ്യാപിക്കുന്നത് ,ഇതിന്റെ വ്യാപനം കുറയ്ക്കാനായി ആരോഗ്യപ്രവർത്തകരും പോലീസുകാരും എത്രമാത്രം കഷ്ടപ്പെടുന്നു .അവർ വീണ്ടും വീണ്ടും പറയുന്നു "നിങ്ങൾ വീട്ടിലിരിക്കു" .ഭൂരിഭാഗം ആളുകളും ഇത് മനസിലാകുന്നുവെങ്കിലും ഒരു കാര്യവുമില്ലാതെ പുറത്തിറിങ്ങി നടക്കുന്നവരും സമൂഹത്തിൽ ഏറെയുണ്ട് , അവർ ഒന്നോർക്കുക മറ്റുള്ളവരുടെ രക്ഷയ്ക്കായി ഭൂമിയിലെ മാലാഖമാർ അവരുടെ ജീവൻ പോലും നോക്കാതെ രാപകൽ ഭേദമന്യേ കഷ്ടപ്പെടുന്നു .ഇത്തവർക്ക് വേണ്ടിയല്ല ,അവരെ മാത്രം വിശ്വസിക്കുന്ന ഒരു കൂട്ടം ജനതയ്ക്കുവേണ്ടി .ഇതുപോലെ തന്നെ ഉറക്കമില്ലാതെ കൃത്യസമയത്തു ഭക്ഷണമില്ലാതെ ആളുകളെ നിയന്ത്രിക്കാനായി പൊരിവെയിലത്തു നിൽക്കുന്ന പോലീസുകാർക്കും വേണം ഒരു "ബിഗ് സല്യൂട്ട് ".ഇവരെല്ലാം എത്രമാത്രം കഷ്ടപെടുന്നുണ്ടെന്ന് ഓർക്കുക ,അവരുടെ വാക്കുകൾക്കു നാം കാതോർക്കുക .ശുചിത്വമുള്ള , മുൻകരുതലുള്ള, രോഗപ്രതിരോധശേഷിയുള്ള, ഒരു ജനതയായി നാം മാറുക എന്നിട് കോവിഡ് 19 എന്ന മഹാമാരിയെ തുരത്തിയോടിക്കുക ,അതിനായി വീട്ടിൽ തന്നെ ഇരിക്കുക 
      STAY HOME  ,  STAY SAFE
അലന്യ എം വി
8 G സി.ബി.എച്ച്.എസ്.എസ്. വള്ളിക്ക‌ുന്ന്.
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - ലേഖനം