കടൽ

കടൽ പറഞ്ഞു
സ്വസ്ഥമായൊന്ന് നിശ്വസിക്കട്ടെ ഞാൻ
കരയിലെ മണൽത്തരികളെ
മനമറിഞ്ഞൊന്നു തലോടട്ടെ
ആളൊഴിഞ്ഞ അമ്പലമുറ്റത്തു
ആരായാൽത്തറയിലാഴത്തിലുറച്ച
തഴമ്പു തലോടി നിന്നിളംകാറ്റ്
അമ്പരന്നു ചോദിച്ചു
എവിടെപ്പോയിവിടെയിരുന്നവർ?
രോഗമുള്ളവരു മില്ലാത്തവരും
തിങ്ങിനിറഞ്ഞിടവിങ്ങിയ ആസ്പത്രി വരാന്തയുമിടനാഴിയും പറഞ്ഞു നീണ്ടുനിവർന്നുകിടന്നൊന്നു മയങ്ങട്ടെ, പോകൂ
കിടാങ്ങളൊഴിഞ്ഞ കളിയിടങ്ങൾ ചുടുനെടുവീർപ്പിട്ടു
വിതുമ്പുന്നു, ചൊല്ലുന്നു പല പായാരങ്ങൾ
 മനസ്സ് കടുക്കുന്നു
തല പെരുക്കുന്നു .
 

മാലതി എം ആർ