സി.ജി.എച്ച്.എസ്സ്.എസ്സ്.വടക്കഞ്ചേരി/അക്ഷരവൃക്ഷം/ കൊറോണയുടെ ലീലാവിലാസം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണയുടെ ലീലാവിലാസം

മഹാമാരിയായ് മാറിയ
ലോകത്തെ കുലുക്കിയ
ശ്വാസകോശത്തിൽ
ഇടിമുഴക്കം സൃഷ്ടിച്ച
ആയിരം പേരുടെ
കണ്ണുകൾ അടപ്പിച്ച
ലോകമെമ്പാടും
മരണതാണ്ഡവം
ആടുകയാണ് “കൊറോണ”............
ചൈനയിലെ വുഹാനിൽ
പൊട്ടിമുളച്ച് ലോകമെമ്പാടും
പടർന്ന് പിടിച്ച
ഒരു മുൾക്കിരീടമാണിത്.........
നാം ജാഗ്രതയോടെ
ഇരിക്കേണ്ട സമയം
ആഗമിച്ചിരിക്കുന്നു.......
ശുചിത്വം പാലിച്ചുകൊണ്ടും
വീടുകളിൽ ഇരുന്നുകൊണ്ടും
നമുക്ക് പടപൊരുതാം
കൊറോണയ്ക്കെതിരായ്..............
                               

സുനിഷ
9 B സി.ജി.എച്ച്.എസ്സ്.എസ്സ്.വടക്കഞ്ചേരി
ആലത്തൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത