സി.ജി.എച്ച്.എസ്സ്.എസ്സ്.വടക്കഞ്ചേരി/അക്ഷരവൃക്ഷം/മദ്യത്തിന്റെ പത്തുജോഡി വിപത്തുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
മദ്യത്തിന്റെ പത്തുജോഡി വിപത്തുകൾ

ആത്മാവിൻവരൾച്ച – ശരീരത്തിൻ തളർച്ച
ആമാശയത്തിൻ മുഴക്കം - വൃക്കയിൽ വീക്കം
കോശങ്ങൾക്ക് സ്തംഭനം - പേശികൾക്ക് മരവിപ്പ്
വിചാരത്തിൽ വിഷാദം - വികാരത്തിൽ വിഷാംശം
അതിരാവിലെ കൈവിറ – അർദ്ധരാത്രിയിൽ കോച്ചിവിറ
അദ്ധ്വാനത്തോട് അറപ്പ് - എല്ലാവരോടും വെറുപ്പ്
വരവറിയാതെ ചിലവ് - വിവരമില്ലാത്ത അറിവ്
ആദ്യം നാടുകുലുക്കം - അനന്തരം കുടുംബം കലക്കും
ഭാര്യയ്ക്ക് രാക്ഷസൻ – മക്കൾക്ക് ഭീകരൻ
അടുത്താൽ കൊടും നാറ്റം - അടുപ്പിൽ ചേരകേറ്റം.


സോനാ യു
9 B സി.ജി.എച്ച്.എസ്സ്.എസ്സ്.വടക്കഞ്ചേരി
ആലത്തൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത