സി.ജി.എച്ച്.എസ്സ്.എസ്സ്.വടക്കഞ്ചേരി/അക്ഷരവൃക്ഷം/ഭൂമിദേവിക്കൊരർച്ചന

Schoolwiki സംരംഭത്തിൽ നിന്ന്
ഭൂമിദേവിക്കൊരർച്ചന


വിരിഞ്ഞ പൂക്കളും വിളഞ്ഞ കായ്കളും
വിടർന്ന സ്വപ്നവും പടർന്ന ദുഃഖവും
എൻ വിഷാദവും എൻ വികാരവും
കാഴ്ചയായി തരാം താഴ്മയോടെ ഞാൻ
കണ്ണുനീർ കണം വീണ പൂവുകൾ
അലിവോടെ അമ്മേ സ്വീകരിക്കില്ലേ ?
കരളിനുള്ളിലായി വിങ്ങി നിന്നിടും
കദനസാഗരം കാണുമോ ?
അകത്തളങ്ങളിൽ വിങ്ങി നിന്നിടും
ആത്മനൊമ്പരം കേൾക്കുമോ ?
കാത്തുവെച്ചതാം അകിലവും അമ്മേ-
നിൻ പാദപത്മങ്ങളിൽ അർച്ചന ഏകിടാം.

ശ്രീരേഖ ആർ
10 E സി.ജി.എച്ച്.എസ്സ്.എസ്സ്.വടക്കഞ്ചേരി
ആലത്തൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത