സി.ജി.എച്ച്.എസ്സ്.എസ്സ്.വടക്കഞ്ചേരി/അക്ഷരവൃക്ഷം/ഉപ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
ഉപ്പ്

ഉപ്പിന്റെ
വെളുപ്പു കണ്ട്
ഉപ്പിനെ
പ്രണയിച്ച്
കാലങ്ങൾ
കാത്തിരുന്ന്
ഒടുവിൽ
ഉപ്പ് ഡപ്പിയുടെ
അടപ്പ് തുറന്ന്
ഉപ്പ് തൊട്ട്
നാവിൽ വെച്ച്
അന്ന് മുതൽ
ഉപ്പിനെ എനിക്ക്
വെറുപ്പാണ്
പക്ഷേ,
വീട്ടിലുണ്ടാക്കുന്ന
ഓരോ കറിക്കും
ഉപ്പില്ലാതിരുന്നാൽ
വെറുപ്പ്
അവളോടും.

അനീന പി എ
10 B സി.ജി.എച്ച്.എസ്സ്.എസ്സ്.വടക്കഞ്ചേരി
ആലത്തൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത