അകത്തിരിപ്പിന്റെ മുപ്പതാം നാൾ പൂർത്തിയായീടവേ ഞാനെൻ അമ്മയോട് ചൊല്ലി അകത്തിരിപ്പ് മതിയെന്നമ്മേ ഞാനൊന്ന് പുറത്തിറങ്ങട്ടേ, കൊതിയാവുന്നു. വാത്സല്യമോടെന്നമ്മ പുഞ്ചിരി തൂകി നെറുകയിൽ മെല്ലെ തലോടി അമ്മയോതി മുപ്പതുനാൾ അകത്തിരുന്നു നീ മടുത്തെന്നോ ? ഈ ഭൗമ ഗൃഹത്തിൽ, മൂന്നര പതിറ്റാണ്ടുകൾ താണ്ടിയ ഞാനപ്പോൾ എന്തു പറയേണ്ടു ?....
സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത