സി.ജി.എച്ച്.എസ്സ്.എസ്സ്.വടക്കഞ്ചേരി/അക്ഷരവൃക്ഷം/അതിജീവനത്തിന്റെ വഴികൾ

Schoolwiki സംരംഭത്തിൽ നിന്ന്
അതിജീവനത്തിന്റെ വഴികൾ

മാസ്ക്കും സാനിറ്റെെസറുമായി നിൽക്കുമീ-
കേരളകവാടത്തിങ്കൽ.
ഓരോന്നായ് നുഴഞ്ഞുകേറി
ആകുലരാക്കുമീ ജനതയെ
നാടിന്റെ മഹിമയെ......
ഒന്നിച്ചു പൊരുതുമീ മഹാമാരിയെ
വേരോടടർത്തിയോടിക്കു-
മിന്നൊന്നായ് നിന്ന്.
ചെെനയും സ്പെയ്നും അടിയറവുപറഞ്ഞ
രാജാവിൻ കിരീടമണിഞ്ഞ കൊമ്പനെ
പ്രതിരോധത്തിലേർപ്പെട്ട് കീഴടക്കനായ്
നിൽക്കാം ഒറ്റക്കെട്ടായി.....
ശു‍ചിത്വമീ രോഗപ്രതിവിധി എന്നാ-
ശയത്തിലുറച്ചു നിൽക്കുന്നീ ലോകം.
ഇന്നീ വീടിനുള്ളിലിരിക്കുമീ
രോഗവ്യാപനത്തെ തടയാനായ്...
പ്രതിരോധപ്പട്ടികയിൽ ഒന്നാമതായി
ഇന്നു ലോകത്തിൻമുമ്പിൽ
തലയുയർത്തി നിൽപ്പതി കൈരളീ
മമ നാടെ ജന്മനാടെ ആയിരമായിരം അഭിവാദ്യങ്ങൾ.... !!!

അർച്ചന. ആർ
9 B സി.ജി.എച്ച്.എസ്സ്.എസ്സ്.വടക്കഞ്ചേരി
ആലത്തൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത




 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത