സി.കെ.എച്ഛ്.എസ്സ്.ചേപ്പാട്./അക്ഷരവൃക്ഷം/അതിജീവനം

Schoolwiki സംരംഭത്തിൽ നിന്ന്
അതിജീവനം


ജലപ്രളയത്താൽ കേരളത്തെ
അടിമുടി ചവച്ചുതുപ്പിയും.
കൊടും സൂര്യാതപത്തിനാൽ
വറചട്ടിയിലിട്ട് വറുത്തെടുത്തും.
ഇടിമിന്നലാൽ ഭൂമിയെ പ്രകമ്പനം
കൊള്ളിച്ചും.
പകർച്ചവ്യാധിയാൽ കേരളത്തെ
കശക്കിയെറിഞ്ഞും.
മഹാമാരിയാൽ ലോകം വിറകൊ-
ണ്ടപ്പോഴും,കേരളം പതറാതെ
മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കുന്നു,
ലേശവും കൂസലില്ലാതെ.
നഷ്ടങ്ങൾ ബാക്കി വെച്ചുവെങ്കിലും
തളർത്താതെ കൈപിടിച്ചുയർത്തുവാൻ
സുമനസ്സുകളുടെ നിലയ്ക്കാത്ത
കരുതലും കൂടെയുള്ളപ്പോൾ, നമുക്ക്,
തളരാതെ മുന്നോട്ട് പോകുവാൻ
കഴിയണം.

 

Neena R Santhosh
9-A സി.കെ.എച്ഛ്.എസ്സ്.ചേപ്പാട്.
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത