മർത്യരെ മായ്ക്കുന്ന മാരിയാണ് മാലാഖമാർ കാക്കുന്ന മാരിയാണ് മാറ്റിമറിച്ചൊരു ജീവിതചക്രത്തെ നിശ്ചലമാക്കിയ മാരിയാണ്. മാസാന്ത്യ വർഷാന്ത്യ മാരിയാണ് മാലോകർ നൽകിയ നാമമാണ് കോവിഡ് 19 എന്നതാണ്. കോവിഡായി വന്നു നീ കേടാക്കി ഭൂമിയെ കൊട്ടിയടപ്പിച്ചു വാതിലുകൾ അത്രമേൽ ചെറുതായൊരണു- വിനെ തുരത്തുവാൻ ഭൂഗോളം നിശ്ചലമാക്കിയതും. പേടിക്കയില്ല ഞാൻ ഈ മഹാമാരിയെ തൊട്ടുതലോടാതെ യാത്രയാക്കും തൊട്ടുതലോടാതെ യാത്രയാക്കും.
സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 15/ 02/ 2022 >> രചനാവിഭാഗം - കവിത