സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/പ്രവർത്തനങ്ങൾ/2023-24/SPC അവധിക്കാലക്യാമ്പ്

ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്‌കൂൾ  SPC യുണിറ്റ്  CHALLENGE THE CHALLENGES എന്ന ആശയവുമായി  ബന്ധപ്പെട്ട്  ഓണം  അവധിക്കാല  ക്യാമ്പ്   2023  ഓഗസ്റ്റ്  25,26,27തീയതികളിലായി നടന്നു. ബഹുമാനപ്പെട്ട  മേൽപറമ്പ  ഇൻസ്‌പെക്ടർ ശ്രീ. ഉത്തം ദാസ് രാവിലെ പതാക ഉയർത്തി ഉത്ഘാടന കർമ്മം  നിർവഹിച്ചു . ചടങ്ങിൽ സീനിയർകേഡറ്റ്  ആർദ്ര സ്വാഗതം പറഞ്ഞു . പ്രിൻസിപ്പൽ ടോമി എം ജെ , ഹെഡ്മാസ്റ്റർ  മനോജ് കുമാർ,മാനേജർ ടി കെ മുഹമ്മദ് ഷെരീഫ് , ഷംസുദ്ദീൻ  തെക്കിൽ,  എസ് .ഐ  സോജൻ  തോമസ് , സിപിഒ  ഹരികൃഷ്ണൻ , സിപിഒ  കൃപ എന്നിവർ ചടങ്ങിൽ പങ്കെടുത്തു .പല സെഷനുകളിലായി  ഇൻഡോർ  ക്ലാസുകൾ നടന്നു. സംവാദങ്ങൾ, ഗെയിമുകൾ, യോഗ, തുടങ്ങിയ വൈവിധ്യമാർന്ന പരിപാടികളോടെ ക്യാമ്പ് അവസാനിച്ചു