സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/പ്രവർത്തനങ്ങൾ/2023-24/സ്വാതന്ത്രദിനം

ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്‌കൂളിൽ പ്രിൻസിപ്പൽ  ടോമി എം ജെ  ദേശീയപതാക ഉയർത്തിയതോടുകൂടി ഈ വർഷത്തെ സ്വാതന്ത്ര്യദിനപരിപാടികൾക്ക് തുടക്കം കുറിച്ചു.  എസ്.പി.സി.കേഡറ്റുകളുടെയും ജൂനിയർ റെഡ്‌ക്രോസ് കേഡറ്റ‌ുകളുടെയും നേതൃത്വത്തിൽ പരേഡും, റാലിയും നടത്തി. തുടർന്ന് നടന്ന സ്വാതന്ത്ര്യദിന സമ്മേളനം സ്‌കൂൾ മാനേജർ ശ്രീ.മുഹമ്മദ് ഷെരീഫ് ഉത്ഘാടനം ചെയ്തു. പിടിഎ വൈസ് പ്രസിഡന്റ് രാഘവൻ വലിയ വീട് അധ്യക്ഷത വഹിച്ചു. ദേശ  ഭക്തി  ഗാനങ്ങൾ  സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ  ആഭിമുഖ്യത്തിൽ നടത്തി . കുട്ടികൾക്കെല്ലാം മധുര പലഹാരം വിതരണം ചെയ്തു .