സി.എച്ച്.എസ്.അടക്കാക്കുണ്ട്/അക്ഷരവൃക്ഷം/കടന്നു പോയ്‌

Schoolwiki സംരംഭത്തിൽ നിന്ന്
കടന്നു പോയ്‌

കാലമെത്ര കടന്നുപോയി
പുഴകളൊക്കെ മാഞ്ഞു പോയ്‌
പച്ചപ്പ്‌ തങ്ങിയ പാടയൊരാ
കുളിരുകളത് എങ്ങുപോയ്

അവിടെയെങ്ങും കണ്ടില്ല
ഇവിടെയെങ്ങും കണ്ടില്ല
എവിടെയും കാണുന്നില്ല
എങ്ങുപോയ് എങ്ങുപോയ്

മേഘമൊക്കെ മറഞ്ഞു പോയ്
മഴയുടെ കുളിർ തീർന്നു പോയി
വാനിൽ തെളിയും മഴവില്ലിനി ശോഭയോ ഇന്നെങ്ങുപോയ്

മലകൾക്കിടയിൽ ഒളിച്ചതോ
വയലിനിടയിൽ തങ്ങിയോ
ഇവിടെയൊന്നും കണ്ടില്ല
എങ്ങുപോയി എങ്ങുപോയി

ജലമതൊക്കെ വറ്റിപോയ്‌
കുളമതൊക്കെ വരണ്ടുപോയ
മരങ്ങൊളൊക്കെ ഉണങ്ങിപോയി
വയലുകൾ കാണാതെപോയ്

മണ്ണിനടിയിൽ പോയതോ
വിണ്ണിൽ മാഞ്ഞുപോയതോ
എന്തുചെയ്യും നമ്മള്
ഓർക്കുക നാം മനുഷ്യര്

ബിൻഷാൻ ഹംസ
5 D സി. എച്ച്. എസ്. എസ്. അടക്കാക്കുണ്ട്
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത