സി.എച്ച്.എസ്.അടക്കാക്കുണ്ട്/അക്ഷരവൃക്ഷം/ഓട്ടക്കാരൻ

Schoolwiki സംരംഭത്തിൽ നിന്ന്
ഓട്ടക്കാരൻ

മനുഷ്യൻ എന്നും ഓട്ടക്കാരനാണ്
തന്റെ പ്രാണൻ തന്നിൽ നിന്നും വിട്ടകലുംവരെ
അവൻ ഓടിക്കൊണ്ടിരിക്കുന്നു...
സ്വാർത്ഥതക്ക് പിന്നിൽ ഓടിക്കൊണ്ടിരിക്കുമ്പോൾ
അവൻ തികച്ചും അന്ധനാണ്..
തന്റെ മുന്നിൽ കരയുന്നവർക് മുന്നിൽ ബധിരനാണ്..
തന്റെ സ്വപ്നലോകം പടുത്തുയർത്താനായി
ജീവവായു നൽകുന്ന പച്ചപ്പിനെ അവൻ ചാരമാക്കുന്നു..
ബന്ധനങ്ങൾ ഇല്ലാതെ ഒഴികികൊണ്ടിരിക്കുന്ന
ജീവജലത്തെ പിടിച്ചുകെട്ടി മലിനമാക്കുന്നു..
തന്റെ പ്രവർത്തികൾ ഒരു മാറരോഗമായി അവനെ വേട്ടയാടുമ്പോൾ
ലഹരിയും ഫാസ്റ്റ് ഫുഡും കുത്തിനിറച്ച അവന്റെ ശരീരം
തിരിച്ചൊന്നു പ്രതികരിക്കാനാകാതെ
വെറുമൊരു മാംസമായി മാറുന്നു..
തന്റെ സ്വപ്നങൾക്കൊപ്പം അവൻ നെയ്തെടുത്ത
ദാക്ഷണ്യമില്ലാത്ത അവന്റെ മരണത്തിനു മുന്നിൽ
അവന്റെ ഓട്ടമവസാനിക്കുന്നു

സിഫ്‌ന വി പി
+1 Science സി. എച്ച്. എസ്. എസ്. അടക്കാക്കുണ്ട്
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത