സി.എം.എസ്.എച്.എസ് കൂവപ്പള്ളി/ജൂനിയർ റെഡ് ക്രോസ്

Schoolwiki സംരംഭത്തിൽ നിന്ന്

CMS HS KOOVAPPALLY, JUNIOR RED CROSS ന്റെ പ്രവർത്തനം 2008-2009 അധ്യയന വർഷം ആരംഭിച്ചു. ഇപ്പോൾ അൻപതോളം കുട്ടികൾ അംഗങ്ങളായി ഈ സംഘടനയിൽ പ്രവർത്തിക്കുന്നു. കുട്ടികളിൽ പരസ്പര സ്നേഹം, സഹകരണ മനോഭാവം, ശുചിത്വ ശീലം, ജീവകാരുണ്യം, ആരോഗ്യ രക്ഷ, പരിസ്ഥിതി സംരക്ഷണം എന്നിവ വളർത്തിയെടുക്കുവാൻ ഈ സംഘടന ലക്ഷ്യമിടുന്നു. കഴിഞ്ഞ വർഷം കോവിഡ് പ്രതിരോധ പ്രവർത്തന ഭാഗമായി JRC കുട്ടികൾ മാസ്ക് നിർമ്മാണം നടത്തി. അധ്യാപികയായ ശ്രീമതി മേഴ്സി ജോസഫ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.