പൂക്കാലം വരവായി
പൂക്കൾതൻ ഉത്സവമാകുന്നു -
വസന്തമേ നീ വന്നാലും, വന്നാലും
ഉത്സവനാളിൽ നീ എത്തുമ്പോൾ
എന്തെല്ലാം സമ്മാനം കൊണ്ടുവരും
മധുവാക്കും നറുഗന്ധവും പിന്നെ
വർണ്ണങ്ങളും നീ കൊണ്ടുവരുമോ കൂട്ടിനായി ഇളം
തെന്നലിനെ കൂടെ കൂട്ടണം ചങ്ങാതി
പൂക്കാലം ആയാൽ വസന്തോത്സവം പിന്നെ
പൂമ്പാറ്റകൾക്കൊരു ഉത്സവവും
പൂത്തുലയുന്ന വൃക്ഷങ്ങളും
പൂ ചൂടി എത്തുന്ന മങ്കമാരും
വസന്തകാല വരവോടെ നാടെങ്ങും
കാണുവാൻ പത്തരമാറ്റ് പോലെ.
നാടെങ്ങും നറുമണവും പിന്നെ
അങ്കണത്തിന്റെ ഭംഗിയുമേറെ .