സി.എം.എസ്.എച്ച്.എസ്, കുമ്പളാംപൊയ്ക/അക്ഷരവൃക്ഷം/അമ്മയാകുന്ന പ്രകൃതി

Schoolwiki സംരംഭത്തിൽ നിന്ന്
അമ്മയാകുന്ന പ്രകൃതി     



പൊട്ടിത്തെറിക്കുന്ന ചിന്തകളിലെല്ലാം നിൻ്റെയീ ചാരുതയൊന്നു മാത്രം
സ്വപ്നങ്ങൾ പോലെ നീ മനസ്സിൽ നിറയുംപോലെ
വിരിയുന്നു എന്നിലെ മോഹങ്ങളും

അങ്ങ് വാനത്തിലെ
നക്ഷത്രമൊന്നു മോഹിക്കും
നിൻ്റെയീ മടിത്തട്ടിലെത്താൻ
നക്ഷത്രമായി മിന്നാൻ
സാധിക്കാത്ത ഞാനും
മോഹിച്ചിടുന്നു നിന്നരികിലെത്താൻ

സുഖമില്ല കുളിരില്ല പെയ്യുവാൻ സാധിക്കില്ല
എന്നാലും നിന്നിലേയ്ക്കടുക്കുവാൻ
ശ്രമിക്കുന്നു ഞാൻ
നിന്നോടടുക്കും മുൻപേ
അകലുന്ന മനസ്സുളള
അടുക്കാൻ ശ്രമിക്കാത്ത
മനുഷ്യരാണെല്ലാരും

എന്നും ചാരുത വേണമെന്നു ചൊല്ലുവാൻ
വേണ്ടി എന്നും നിന്നെവണങ്ങിടും ഞാൻ നിൻ്റെ സൗന്ദര്യലഹരിയുടെ
നാദങ്ങൾ പോലെ ഞാൻ
താനെ നിന്നിടുന്നു
എല്ലാം നോക്കി നിന്നിടുന്നു

ജ്യോത്സന എം. എൽ
9 B സി.എം.എസ്. എച്ച്. എസ്. കുമ്പളാംപൊ
പത്തനംതിട്ട ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 28/ 05/ 2020 >> രചനാവിഭാഗം - കവിത