സി.എം.എച്ച്.എസ് മാങ്കടവ്/അക്ഷരവൃക്ഷം/നമ്മളല്ലാതെ മറ്റാരുമില്ല

Schoolwiki സംരംഭത്തിൽ നിന്ന്
നമ്മളല്ലാതെ മറ്റാരുമില്ല

അമ്മയാം ഭൂമിക്ക് കാവലാകാൻ
നമ്മളല്ലാതെ മറ്റാരുമില്ല
മഴയില്ല പുഴയില്ല പൂക്കളില്ല
മരമില്ല മഴയില്ല കിളികളില്ല
മാതൃഭൂമിയാം മലനാട്ടിലിപ്പോൾ
മലയായി പൊങ്ങുന്നു മാലിന്യങ്ങൾ
മക്കൾക്കു വേണ്ടി നാം കാത്തുവച്ച
മണ്ണൊക്കെ വിറ്റു വിഷം കലർത്തി
വെള്ളംവിഷം പുകവായു വിഷം
കടലും വിഷമയമാക്കി
ഒരുതുള്ളി വെള്ളമില്ലാത്ത കാലം
അരുമയാം മക്കളെ കാത്തിരിപ്പു
നേരമില്ലൊട്ടുമേ നേരമില്ല
ജീവന്റെ നന്മയെ വീണ്ടെടുക്കാൻ
അതിനുള്ള പടയൊരുക്കത്തിനിപ്പോൾ
നമ്മളല്ലാതെ മറ്റാരുമില്ല.
അതിനുള്ള പടയൊരുക്കത്തിനിപ്പോൾ
നമ്മളല്ലാതെ മറ്റാരുമില്ല
നമ്മളല്ലാതെ മറ്റാരുമില്ല
നമ്മളല്ലാതെ മറ്റാരുമില്ല.
 

ശ്രുതി കെ എസ്
9 A സി എം എച്ച് എസ് മാങ്കടവ്
അടിമാലി ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത