സി.ഇ.യു.പി.എസ്. പരുതൂർ/അക്ഷരവൃക്ഷം/കൊറോണയിൽ നിന്നുയിർത്തെഴുന്നേറ്റ ലോകം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണയിൽ നിന്നുയിർത്തെഴുന്നേറ്റ ലോകം

 
കൊറോണ നാട് വാണിടും കാലം
മനുഷ്യനെങ്ങുമേ നല്ല നേരം.
തിക്കും തിരക്കും ബഹളമില്ല.
വാഹനാപകടം തീരെയില്ല.
വട്ടംകൂടാനും കുടിച്ചിടാനും
നാട്ടിൻപുറങ്ങളിൽ ആരുമില്ല.
ജങ്ക് ഫുഡ്ഡുണ്ണുന്ന ചങ്കുകൾക്ക്
കഞ്ഞികുടിച്ചാലും സാരമില്ല.
കല്ലെറിയാൻ റോഡിൽ ജാഥയില്ല.
കല്യാണത്തിൽ പോലും ജാടയില്ല.
നേരമില്ലെന്ന പരാതിയില്ല.
ആരുമില്ലെന്നുള്ള തോന്നലില്ല.
എല്ലാരും വീട്ടിൽ ഒതുങ്ങിനിന്നാൽ
കള്ളൻ കൊറോണ തളർന്നുവീഴും.
എല്ലാരുമൊന്നായി ചേർന്നുനിന്നാൽ
നന്നായി നമ്മൾ ജയം വരിക്കും.

മുഹമ്മദ് അസ്‌ലം
7 സി.ഈ.യു.പി.എസ്.പരുതൂർ
പട്ടാമ്പി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 28/ 01/ 2022 >> രചനാവിഭാഗം - കവിത